
മാഞ്ചസ്റ്ററിൽ പുരോഗമിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യ ടോസ് നഷ്ടമായി ബാറ്റിങ്ങ് തിരഞ്ഞെടുത്തിരിക്കുകയാണ്. തുടർച്ചയായ നാലാം മത്സരത്തിലാണ് ശുഭ്മാൻ ഗില്ലിന് ടോസ് നഷ്ടമാകുന്നത്.
ഇന്ത്യയിൽ നിരയിൽ യുവ പേസർ അൻഷുൽ കാംബോജ് അരങ്ങേറുമെന്നാണ് ഇലവനിലെ പ്രധാന മാറ്റം. ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരമല്ല കാംബോജ്. എന്നാൽ അർഷ്ദീപ് സിങ്ങിന് പരിക്കേറ്റ സാഹചര്യത്തിൽ നാലാം ടെസ്റ്റിന് മുൻപ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ശേഷം കഴിഞ്ഞ മത്സരങ്ങൾ കളിച്ച ആകാശ് ദീപും പരിക്കേറ്റ് പുറത്തായതോടെ യുവ താരത്തിന് അവസാരമൊരുങ്ങിയത്.
ഇന്ത്യയുടെ 318 മത്തെ ടെസ്റ്റ് താരമായാണ് കാംബോജ് ഇറങ്ങുക. ആഭ്യന്തരക്രിക്കറ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച താരമാണ് അന്‍ഷുല്‍ കാംബോജ്. ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയ ഇന്ത്യ എ ടീമിനായി മികച്ചരീതിയില്‍ പന്തെറിയാന്‍ താരത്തിനായി.
രഞ്ജി ക്രിക്കറ്റില്‍ ഹരിയാനയ്ക്കായി കളിക്കുന്ന താരം കേരളത്തിനെതിരേ ഒരിന്നിങ്സില്‍ പത്ത് വിക്കറ്റ് വീഴ്ത്തി ചരിത്രനേട്ടം കൈവരിച്ചിരുന്നു. സീസണില്‍ മൊത്തം 34 വിക്കറ്റാണ് വീഴ്ത്തിയത്. ഇതുവരെ 24 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ നിന്നായി 79 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്.
Content Highlights: All 10 Wickets In One Innings! India's Test Debutant Anshul Kamboj'