
മാഞ്ചസ്റ്ററിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റിൽ ഇന്ത്യയ്ക്ക് ടോസ് നഷ്ടം. ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും ശുഭ്മാൻ ഗില്ലിന് ടോസ് നേടാനായില്ല.
ഇന്ത്യയിൽ നിരയിൽ യുവ പേസർ അൻഷുൽ കാംബോജ് അരങ്ങേറുമെന്നാണ് ഇലവനിലെ പ്രധാന മാറ്റം. ഈ പരമ്പരക്കുള്ള ഇന്ത്യൻ ടീമിലുണ്ടായിരുന്ന താരമല്ല കാംബോജ്. എന്നാൽ അർഷ്ദീപ് സിങ്ങിന് പരിക്കേറ്റ സാഹചര്യത്തിൽ നാലാം ടെസ്റ്റിന് മുൻപ് അദ്ദേഹത്തെ ടീമിൽ ഉൾപ്പെടുത്തുകയായിരുന്നു. ശേഷം കഴിഞ്ഞ മത്സരങ്ങൾ കളിച്ച ആകാശ് ദീപും പരിക്കേറ്റ് പുറത്തായതോടെ യുവ താരത്തിന് അവസാരമൊരുങ്ങി.
ഇന്ത്യയുടെ 318 മത്തെ ടെസ്റ്റ് താരമായാണ് കാംബോജ് ഇറങ്ങുക. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന കരുൺ നായർ ഇലവനിൽ നിന്നും പുറത്തായി. പകരം സായ് സുദർശൻ തിരച്ചെത്തി. കരുണിന് പകരം മൂന്നാം നമ്പറിലാണ് താരമിറങ്ങുക. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശാർദൂൽ താക്കൂറും തിരിച്ചെത്തി.
പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ഗില്ലിന്റെ ലക്ഷ്യം.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദ്ദുൽ താക്കൂർ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
Content Highlights: India lose toss in fourth consecutive Test; young pacer makes debut