
ഇംഗ്ലണ്ടില്‍ 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമായി കെ എല്‍ രാഹുല്‍. മാഞ്ചസ്റ്ററില്‍ പുരോഗമിക്കുന്ന ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലാണ് രാഹുൽ ഈ നാഴികക്കല്ല് പിന്നിട്ടത്. 25 ഇന്നിങ്സിൽ നിന്നാണ് നേട്ടം.
സച്ചിന്‍ ടെണ്ടുൽക്കറാണ് ഇംഗ്ലണ്ടില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം. 30 ഇന്നിങ്സിൽ നിന്ന് 1575 റണ്‍സാണ് സച്ചിന്‍ നേടിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് രണ്ടാം സ്ഥാനത്ത്. 23 ഇന്നിങ്സിൽ നിന്ന് മാത്രമായി 1367 റണ്‍സാണ് ദ്രാവിഡ് അടിച്ചെടുത്തത്. 28 ഇന്നിങ്സിൽ നിന്ന് 1152 റണ്‍സ് നേടിയ സുനില്‍ ഗവാസ്‌കര്‍ മൂന്നാമത്. 33 ഇന്നിങ്സിൽ നിന്ന് 1096 റണ്‍സ് നേടിയ കോഹ്‌ലിയാണ് നാലാം സ്ഥാനത്ത്.
അതേ സമയം മത്സരത്തിൽ ഇന്ത്യയ്ക്ക് രാഹുലിനെ നഷ്ടമായി. 98 പന്തിൽ നാല് ഫോറുകൾ അടക്കം താരം 46 റൺസ് നേടി. യശ്വസി ജയ്‌സ്വാൾ അർധ സെഞ്ച്വറിയുമായി ക്രീസിലുണ്ട്. സായ് സുദർശനാണ് പിന്തുണ. നിലവിൽ 32 ഓവർ പിന്നിടുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 98 റൺസ് നേടിയിട്ടുണ്ട്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. പരമ്പരയിലെ തുടർച്ചയായ നാലാം മത്സരത്തിലും ശുഭ്മാൻ ഗില്ലിന് ടോസ് നഷ്ടമായി. ഇന്ത്യയിൽ നിരയിൽ യുവ പേസർ അൻഷുൽ കാംബോജ് അരങ്ങേറുമെന്നാണ് ഇലവനിലെ പ്രധാന മാറ്റം.
കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാതിരുന്ന കരുൺ നായർ ഇലവനിൽ നിന്നും പുറത്തായി. പകരം സായ് സുദർശൻ തിരച്ചെത്തി. കരുണിന് പകരം മൂന്നാം നമ്പറിലാണ് താരമിറങ്ങുക. പരിക്കേറ്റ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ശാർദൂൽ താക്കൂറും തിരിച്ചെത്തി.
പരമ്പരയില്‍ ഇന്ത്യ 2-1ന് പിന്നിലാണ്. ഇനിയൊരു മല്‍സരം തോറ്റാല്‍ പരമ്പര നഷ്ടമാവും. ക്രിക്കറ്റിന്റെ ഹോം ഗ്രൗണ്ട് എന്നറിയപ്പെടുന്ന ലോര്‍ഡ്‌സില്‍ ചരിത്രവിജയത്തിന് തൊട്ടരികിലെത്തിയിട്ടും ഹൃദയഭേദകമായ പരാജയം ഏറ്റുവാങ്ങേണ്ടി വന്നതിന്റെ ആഘാതത്തിലാണ് ഇന്ത്യന്‍ ടീം. മാഞ്ചസ്റ്ററില്‍ ഇന്ന് നാലാം ടെസ്റ്റ് ആരംഭിക്കുമ്പോള്‍ മികച്ച പ്രകടനത്തിലൂടെ ശക്തമായ തിരിച്ചുവരവാണ് ശുഭ്മൻ ഗില്ലിന്റെ ലക്ഷ്യം.
ഇംഗ്ലണ്ട് പ്ലേയിംഗ് ഇലവൻ: സാക്ക് ക്രാളി, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജാമി സ്മിത്ത്, ലിയാം ഡോസൺ, ക്രിസ് വോക്സ്, ബ്രൈഡൺ കാർസെ, ജോഫ്ര ആർച്ചർ.
ഇന്ത്യ പ്ലേയിംഗ് ഇലവൻ: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, വാഷിംഗ്ടൺ സുന്ദർ, ഷാർദ്ദുൽ താക്കൂർ, അൻഷുൽ കംബോജ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ontent Highlights: Rahul creates history in Manchester; only the fifth player to achieve this feat on English soil