
ഇംഗ്ലണ്ട് മണ്ണിൽ ബാസ്ബോൾ കളിച്ച് ഇന്ത്യയുടെ അണ്ടർ 19 ടീം. ഇംഗ്ലണ്ട് ടീമിനെതിരായ ഒന്നാം യൂത്ത് ടെസ്റ്റിന്റെ (ചതുർദിന മത്സരം) ഒന്നാം ഇന്നിങ്സിൽ 540 റൺസാണ് ഇന്ത്യയുടെ കൗമാര പട നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യൻ അണ്ടർ 19 ടീം, 112.5 ഓവറിലാണ് 540 റൺസെടുത്തത്. 4.79 റൺറേറ്റിലായിരുന്നു ഇന്ത്യൻ താരങ്ങളുടെ റൺവേട്ട.
115 പന്തിൽ 14 ഫോറും രണ്ടു സിക്സും സഹിതം 102 റൺസെടുത്ത ക്യാപ്റ്റൻ കൂടിയായ ഓപ്പണർ ആയുഷ് മാത്രെയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ഇന്ത്യൻ നിരയിൽ നാല് പേർ അർധസെഞ്ചറിയും നേടി.
ഇംഗ്ലണ്ടിനായി അലക്സ് ഗ്രീൻ, റാൽഫി ആൽബർട്ട് എന്നിവർ മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ ഏകദിന പരമ്പര 3-2 ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു.
Content Highlights: India's teenage squad plays baseball on English soil