ലോർഡ്‌സിൽ ഇന്ത്യയ്ക്ക് തിരിച്ചടി; അതേ നാണയത്തിൽ തിരിച്ചടിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടിന്റെ 193 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി

dot image

ലോര്‍ഡ്‌സ് ടെസ്റ്റില്‍ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് തിരിച്ചടി. ഇംഗ്ലണ്ടിന്റെ 193 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്ക്ക് 58 റൺസ് ചേർക്കുന്നതിനിടെ നാല് വിക്കറ്റുകൾ നഷ്ടമായി. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ (6), ജയ്‌സ്വാൾ (0), കരുൺ നായർ (14 ), ആകാശ് ദീപ് (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്.

നേരത്തെ ഇന്ത്യയുടെ മികച്ച ബൗളിങ് ആക്രമണത്തിൽ ഇംഗ്ലണ്ട് 192 റൺസിൽ കൂടാരം കയറിയിരുന്നു. വാഷിംഗ്‌ടൺ സുന്ദർ നാല് വിക്കറ്റും ബുംറയും സിറാജും രണ്ട് വിക്കറ്റ് വീതവും നേടി. നിതീഷ് കുമാർ റെഡ്‌ഡിയും ആകാശ് ദീപും ഓരോ വിക്കറ്റ് നേടിയും ആക്രമണത്തിൽ പങ്കാളിയായി. ഇംഗ്ലണ്ട് നിരയിൽ ഒരാൾക്ക് പോലും നിലയുറപ്പിക്കാനായില്ല. 40 റൺസ് നേടിയ ജോ റൂട്ട് ആണ് ടോപ് സ്‌കോറർ.

നേരത്തേ ആദ്യ ഇന്നിങ്‌സില്‍ ഇരുടീമിനും ഒരേ സ്‌കോറായിരുന്നു. ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 387 റണ്‍സില്‍ ഇന്ത്യയുടെ സ്‌കോറും നിന്നു.

Content Highlights: indian batting also collapsed vs second innings at lords

dot image
To advertise here,contact us
dot image