അഞ്ച് വിക്കറ്റ് നേടിയിട്ടും അമിതാഹ്ളാദമില്ല; ബുംറയുടെ കൈ ബലമായി പിടിച്ചുയര്‍ത്തി സിറാജ്

അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിക്കാതിരുന്നതിന്‍റെ കാരണം കളിക്ക് ശേഷം ബുംറ വ്യക്തമാക്കി

dot image

സൂപ്പര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ തീ പാറും ബൗളിങ്ങാണ് ലോര്‍ഡ്സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്സില്‍ഇംഗ്ലീഷ് സ്‌കോര്‍ 400 കടക്കാതെ പിടിച്ചു നിര്‍ത്താന്‍ ഇന്ത്യയെ സഹായിച്ചത്. വിദേശ മണ്ണില്‍ ഏറ്റവും കൂടുതല്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കുന്ന ഇന്ത്യന്‍ താരമെന്ന നേട്ടം ഇന്നലെ ബുംറയെ തേടിയെത്തി. ഇതിഹാസ താരം കപില്‍ ദേവിന്റെ റെക്കോര്‍ഡാണ് ബുംറ പഴങ്കഥയാക്കിയത്.

വിശ്വവിഖ്യാതമായ ലോര്‍ഡ്സ് സ്റ്റേഡിയത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവച്ചിട്ടും അമിതാഹ്ളാദ പ്രകടനമോ വലിയ ആവേശമോ ആരാധകര്‍ ബുംറയുടെ മുഖത്ത് കണ്ടില്ല.

പന്തുമായി കൈ ഉയര്‍ത്താന്‍ പോലും ബുമ്ര തയ്യാറായില്ല. ഇതിഹാസ താരം ഗ്ലെന്‍ മഗ്രാത്ത് ജനപ്രിയമാക്കിയ പതിവ് ആഘോഷമാണിത്. ബുമ്ര ആഹ്ലാദ പ്രകടനത്തിന് തയ്യാറാകാത്തതു കണ്ട് സഹതാരം മുഹമ്മദ് സിറാജ് താരത്തിനടുത്തെത്തി കൈ ബലമായി പിടിച്ച് ഉയര്‍ത്തുന്നത് കാണാമായിരുന്നു. മാച്ചിനു ശേഷമുള്ള പ്രസ് മീറ്റില്‍ ഇത്രയും വലിയൊരു നേട്ടം കൈവരിച്ചിട്ടും എന്തുകൊണ്ട് ആഘോഷത്തിന് തയ്യാറായില്ല എന്ന ചോദ്യത്തിന് ഞാന്‍ ക്ഷീണിതനായിരുന്നുവെന്നായിരുന്നു ബുമ്രയുടെ മറുപടി.

2014 ന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യന്‍ ബോളര്‍ ലോര്‍ഡ്‌സ് ഓണേഴ്സ് ബോര്‍ഡില്‍ ഇടംപിടിക്കുന്നത്.74 റണ്‍സ് വഴങ്ങിയാണ് ബുംറ ആദ്യ ഇന്നിങ്സില്‍ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 2014 ല്‍ ഇശാന്ത് ശര്‍മയും ഭുവനേശ്വര്‍ കുമാറും ഈ നേട്ടം സ്വന്തമാക്കിയ ശേഷം ഇതുവരെ ഒരു ഇന്ത്യന്‍ ബോളര്‍ക്കും അതിന് കഴിഞ്ഞിരുന്നില്ല. 13 ഇന്ത്യന്‍ ബോളര്‍മാരാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ലോര്‍ഡ് ഓണേഴ്‌സ് ബോര്‍ഡില്‍ ഇടംപിടിച്ച ഇന്ത്യന്‍ ബോളര്‍മാര്‍

മുഹമ്മദ് നിസാര്‍- 1932
അമര്‍ സിങ് - 1936
ലാലാ അമര്‍നാഥ്- 1946
വിനോദ് മങ്കാദ് - 1952
രമാകാന്ത് ദേശായി- 1959
ബിഎസ് ചന്ദ്ര ശേഖര്‍- 1967
ബിഎസ് ബേദി- 1974
ചേതന്‍ ശര്‍മ- 1986
കപില്‍ ദേവ്- 1982
വെങ്കിടേഷ് പ്രസാദ്-1996
ആര്‍പി സിങ് - 2007
പ്രവീണ്‍ കുമാര്‍- 2011
ഭുവനേശ്വര്‍ കുമാര്‍-2014
ഇശാന്ത് ശര്‍മ- 2014
ജസ്പ്രീത് ബുംറ-2025

dot image
To advertise here,contact us
dot image