11 വര്‍ഷത്തിനിടെ ആദ്യം!!! ലോര്‍ഡ്സില്‍ ഇതിഹാസമെഴുതി ബുംറ

2014 ന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ബോളര്‍ ഈ നേട്ടം സ്വന്തമാക്കുന്നത്

dot image

വിശ്വവിഖ്യാതമായ ലോർഡ്‌സ് സ്‌റ്റേഡിയത്തിലെ ഓണേഴ്‌സ് ബോർഡിൽ തന്റെ പേരും തെളിയാന്‍ ആഗ്രഹിക്കാത്ത ക്രിക്കറ്റര്‍മാരുണ്ടാവില്ല. ലോർഡ്‌സിൽ സെഞ്ച്വറി കുറിക്കുകയോ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ച്ചവക്കുകയോ ചെയ്യുന്ന താരങ്ങളാണ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിക്കുക. ക്രിക്കറ്റ് ഇതിഹാസങ്ങളായ സച്ചിൻ ടെണ്ടുൽക്കർക്കും ബ്രയാൻ ലാറക്കും ഈ വലിയ ബഹുമതി സ്വന്തമാക്കാനായിട്ടില്ല.

ഇപ്പോഴിതാ ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംറ ഈ പട്ടികയിൽ ഇടംപിടിച്ചിരിക്കുന്നു. ലോർഡ്‌സ് ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിലെ അഞ്ച് വിക്കറ്റ് പ്രകടനത്തോടെയാണ് ബുംറ ഈ ചരിത്ര നേട്ടത്തിലെത്തിയത്. 2014 ന് ശേഷം ഇതാദ്യമായാണ് ഒരിന്ത്യൻ ബോളർ ലോർഡ്സ് ഓണേഴ്‌സ് ബോർഡിൽ ഇടംപിടിക്കുന്നത്.

74 റൺസ് വഴങ്ങിയാണ് ബുംറ ആദ്യ ഇന്നിങ്‌സിൽ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയത്. 2014 ൽ ഇശാന്ത് ശർമയും ഭുവനേശ്വർ കുമാറും ഈ നേട്ടം സ്വന്തമാക്കിയ ശേഷം ഇതുവരെ ഒരു ഇന്ത്യൻ ബോളര്‍ക്കും അതിന് കഴിഞ്ഞിരുന്നില്ല. 13 ഇന്ത്യൻ ബോളർമാരാണ് ഈ പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ലോര്‍ഡ് ഓണേഴ്സ് ബോര്‍ഡില്‍ ഇടംപിടിച്ച ഇന്ത്യന്‍ ബോളര്‍മാര്‍

മുഹമ്മദ് നിസാർ- 1932
അമർ സിങ് - 1936
ലാലാ അമർനാഥ്- 1946
വിനോദ് മങ്കാദ് - 1952
രമാകാന്ത് ദേശായി- 1959
ബിഎസ് ചന്ദ്ര ശേഖർ- 1967
ബിഎസ് ബേദി- 1974
ചേതൻ ശർമ- 1986
കപിൽ ദേവ്- 1982
വെങ്കിടേഷ് പ്രസാദ്-1996
ആർപി സിങ് - 2007
പ്രവീൺ കുമാർ- 2011
ഭുവനേശ്വർ കുമാർ-2014
ഇശാന്ത് ശർമ- 2014
ജസ്പ്രീത് ബുംറ-2025

Storyhighlight: First time in 11 years!! Bumrah achieves historic feat at Lord's

dot image
To advertise here,contact us
dot image