കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 20 ടെസ്റ്റ് സെഞ്ച്വറികൾ; സച്ചിനെ പിന്നിലാക്കുമോ റൂട്ട്?

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ച്വറിയാണിത്

dot image

ഇന്ത്യയ്ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെഞ്ച്വറിയുമായി തിളങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട് താരം ജോ റൂട്ട്. ലോർഡ്സിലെ സെഞ്ചുറിയോടെ ഇന്ത്യയ്ക്കെതിരായ 11-ാം സെഞ്ച്വറിയാണ് താരം സ്വന്തം പേരിലാക്കിയത്.

ഇതോടെ ഇന്ത്യയ്ക്കെതിരെ ടെസ്റ്റിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ നേടിയ ബാറ്ററെന്ന ഓസ്ട്രേലിയന്‍ താരം സ്റ്റീവ് സ്മിത്തിന്‍റെ റെക്കോര്‍ഡിനൊപ്പമെത്തി. 60 ഇന്നിങ്സിൽ നിന്നാണ് റൂട്ട് ഇന്ത്യക്കെതിരെ 11 സെഞ്ച്വറികൾ നേടിയത്. 46 ഇന്നിങ്സിൽ നിന്നായിരുന്നു സ്മിത്തിന്റെ നേട്ടം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ റൂട്ട് നേടുന്ന ഇരുപതാം ടെസ്റ്റ് സെഞ്ച്വറിയാണിത്. 2021ലും 2022ലും 2024ലും ടെസ്റ്റില്‍ ആറ് വീതം സെഞ്ച്വറികള്‍ നേടിയ റൂട്ട് 2023ല്‍ രണ്ട് സെഞ്ച്വറികൾ നേടിയിരുന്നു. എന്നാൽ 2025 ലെ ആദ്യ സെഞ്ച്വറിയാണിത്.

അതേ സമയം ടെസ്റ്റ് കരിയറിലെ മൊത്തം സെഞ്ച്വറി നേട്ടത്തിൽ ജോ റൂട്ട് ഇന്ത്യൻ ബാറ്റിംഗ് ഇതിഹാസം രാഹുല്‍ ദ്രാവിഡിനെയും ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്തിനെയും മറികടന്നു. ഇന്നത്തെ സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ സെഞ്ചുറിവേട്ടക്കാരില്‍ ടോപ് ഫൈവിലെത്താനും റൂട്ടിന് ആയി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍(51), ജാക്വിസ് കാലിസ്(45), റിക്കി പോണ്ടിംഗ്(41), കുമാര്‍ സംഗക്കാര(38) എന്നിവര്‍ മാത്രമാണ് 37 സെഞ്ച്വറികളുള്ള റൂട്ടിന് മുന്നിലുള്ളത്.

Content Highlights: 20 Test centuries in the last five years; Will Root surpass Sachin?

dot image
To advertise here,contact us
dot image