'ഗില്ലിന്റേത് ക്യാപ്റ്റൻസിയിലെ ഹണിമൂൺ കാലം, പരീക്ഷണങ്ങൾ വരാനിരിക്കുന്നതെയുള്ളൂ'; മുന്നറിയിപ്പുമായി ഗാംഗുലി

ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി

dot image

ലോർഡ്‌സ് ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്നേ ഇന്ത്യൻ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് മുന്നറിയിപ്പുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ ശുഭ്മാന്‍ ഗില്ലിന് ഇത് ഹണിമൂണ്‍ കാലഘട്ടമാണെന്നും ഇനിയാണ് ഗില്‍ ഇന്ത്യൻ ക്യാപ്റ്റനെന്ന നിലയില്‍ യഥാര്‍ത്ഥ സമ്മര്‍ദ്ദം അനുഭവിക്കാന്‍ പോകുന്നതെന്നും ഗാംഗുലി മുന്നറിയിപ്പ് നല്‍കി. തന്റെ 53-ാം ജന്‍മദിനാഘോഷങ്ങളില്‍ പങ്കെടുക്കവെയായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

ഗില്ലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നമ്മള്‍ കണ്ടത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് മാത്രം 146 റണ്‍സ് ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. എന്നാല്‍ മുന്നോട്ടുള്ള പാത ഇതുപോലെ സുഗമമാകണമെന്നില്ല. ഇത് ഗില്ലിന്‍റെ ഹണിമൂൺ കാലഘട്ടം മാത്രമാണ്. വരും മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഗില്ലിന് മനസിലാവും. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്റ്റിലും ഗില്‍ സമ്മര്‍ദ്ദം അനുഭവിക്കുമെന്നും ഗാംഗുലി പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ അഞ്ച് വിക്കറ്റ് തോല്‍വി വഴങ്ങിയപ്പോള്‍ രണ്ടാം ടെസ്റ്റില്‍ 336 റണ്‍സിന്‍റെ കൂറ്റന്‍ ജയവുമായാണ് ഇന്ത്യ പരമ്പരയില്‍ ഒപ്പമെത്തിയത്. ബാറ്ററെന്ന നിലയില്‍ ആദ്യ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ ഗില്‍ രണ്ടാം ടെസ്റ്റിന്‍ററെ ആദ്യ ഇന്നിങ്സിൽ 269 ഉം രണ്ടാം ഇന്നിംഗ്സില്‍ 161ഉം റണ്‍സെടുത്തിരുന്നു.

ലോഡ്സിൽ നടക്കുന്ന മൂന്നാം ടെസ്റ്റിന് നാളെയാണ് തുടക്കമാവുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ നാളെ തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.

Content Highlights: Sourav Ganguly warns Shubman Gill

dot image
To advertise here,contact us
dot image