
ലോർഡ്‌സിൽ നാളെ മുതൽ ആരംഭിക്കുന്ന ഇന്ത്യയ്‌ക്കെതിരെയുള്ള മൂന്നാം ടെസ്റ്റിനുള്ള പ്ലെയിങ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ടീം. സ്റ്റാർ പേസർ ജോഫ്ര ആർച്ചർ തിരിച്ചെത്തിയതാണ് പ്രധാന മാറ്റം. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് താരം ടെസ്റ്റ് ടീമിൽ ഇടം നേടുന്നത്.
2019 നും 2021 നും ഇടയിൽ കളിച്ച താരം 13 ടെസ്റ്റുകളിൽ നിന്ന് 31.04 ശരാശരിയിൽ 42 വിക്കറ്റുകൾ ആർച്ചർ വീഴ്ത്തിയിട്ടുണ്ട്. തുടർച്ചയായ പരിക്കുകൾ കാരണം ലോങ്ങ് ഫോർമാറ്റിൽ നിന്നും താരം വിട്ടുനിൽക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഇരുടീമുകളും ഓരോ മത്സരങ്ങൾ വീതം വിജയിച്ചു. ഇതോടെ പരമ്പരയിൽ മുന്നിലെത്താൻ നാളെ തുടങ്ങുന്ന മത്സരത്തിൽ വിജയിക്കാനാണ് ഇരുടീമുകളുടെയും ശ്രമം.
ഇംഗ്ലണ്ട് ടീം: ബെൻ ഡക്കറ്റ്, സാക്ക് ക്രൗളി, ഒലി പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജാമി സ്മിത്ത്(വിക്കറ്റ് കീപ്പർ), ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ക്രിസ് വോക്സ്, ബ്രൈഡൻ കാർസ്,ജോഫ്ര ആർച്ചർ, ഷോയിബ് ബഷീർ.
Content Highlights: India vs England; playing 11 announced for third test by england