'രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എത്ര റൺസ് വിജലക്ഷ്യം മുന്നോട്ടു വെച്ചാലും ഞങ്ങൾ മറികടക്കും';ഹാരി ബ്രൂക്ക്

ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 180 റണ്‍സിന്റെ ലീഡ് വഴങ്ങിയിരുന്നു.

dot image

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ നാലാം ദിനത്തിൽ ഇന്ത്യക്ക് മുന്നറിയിപ്പുമായി ഇംഗ്ലണ്ട് താരം ഹാരി ബ്രൂക്ക്. ആദ്യ ഇന്നിങ്സിൽ 180 റണ്‍സ് ലീഡ് വഴങ്ങിയെങ്കിലും രണ്ടാം ഇന്നിങ്സിൽ ഇന്ത്യ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചാലും ഇംഗ്ലണ്ട് അത് പിന്തുടരുമെന്ന് ഹാരി ബ്രൂക്ക് പറഞ്ഞു.

നാലാം ഇന്നിങ്സിൽ എത്ര വലിയ വിജയലക്ഷ്യം ഇന്ത്യ മുന്നോട്ടുവെച്ചാലും ഞങ്ങൾ അത് അടിച്ചെടുക്കും. ഒന്നാം ടെസ്റ്റിലും സംഭവിച്ചത് ഇതായിരുന്നു. ഇന്ത്യ വലിയ ലക്ഷ്യം മുന്നോട്ടുവെച്ചു. പക്ഷെ ഇംഗ്ലണ്ട് അനായാസം അത് മറികടന്നു, നാലാം ദിനത്തിൽ എത്രെയും പെട്ടെന്ന് വിക്കറ്റുകൾ നേടി വാലറ്റത്തിലേക്ക് കടക്കാനാണ് ശ്രമിക്കുന്നതെന്നും ബ്രൂക്ക് കൂട്ടിച്ചേർത്തു.


അതേ സമയം ഒന്നാം ഇന്നിങ്സിൽ 180 റൺസുമായി രണ്ടാം ഇന്നിങ്‌സ് ബാറ്റ് ആരംഭിച്ച ഇന്ത്യ 25 ഓവറിൽ 105 റൺസിന് രണ്ട് എന്ന നിലയിലാണ്. 26 റൺസ് നേടിയ കരുൺ നായരും 28 റൺസ് നേടിയ യശ്വസി ജയ്‌സ്വാളുമാണ് പുറത്തായത്. കെ എൽ രാഹുൽ 46 റൺസുമായും ശുഭ്മാൻ ഗിൽ 3 റൺസുമായും ക്രീസിലുണ്ട്.

ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി.

ആദ്യ മത്സരത്തിൽ അഞ്ചുവിക്കറ്റിനായിരുന്നു ഇന്ത്യയുടെ ജയം. ആദ്യ ഇന്നിങ്സിൽ ഇന്ത്യ 471 റൺസ് നേടിയപ്പോൾ ഇംഗ്ലണ്ട് 465 റൺസിന്റെ മറുപടി പറഞ്ഞു. ആറു റൺസ് ലീഡുമായി രണ്ടാം ഇന്നിങ്സിൽ ഇറങ്ങിയ ഇന്ത്യ 354 റൺസ് കൂടി കൂട്ടിച്ചേർത്തെങ്കിലും ഇംഗ്ലണ്ട് അത് അഞ്ചുവിക്കറ്റ് നഷ്ടത്തിൽ മറികടന്നു.

Content Highlights: harry brook on fouth innings; india vs england second test

dot image
To advertise here,contact us
dot image