ടി 20 മോഡിൽ ഗില്ലും പന്തും; ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

അർധ സെഞ്ച്വറികൾ നേടിയ റിഷഭ് പന്തും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ.

dot image

ഇംഗ്ലണ്ടിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്. നിലവിൽ 43.3 ഓവർ പിന്നിടുമ്പോൾ ഇന്ത്യ 215 റൺസിന് മൂന്ന് എന്ന നിലയിലാണ്. ആദ്യ ഇന്നിങ്സിലെ ലീഡടക്കം ലീഡ് 400 റൺസ് കടന്നു.

അർധ സെഞ്ച്വറികൾ നേടിയ റിഷഭ് പന്തും ശുഭ്മാൻ ഗില്ലുമാണ് ക്രീസിൽ. 55 റൺസെടുത്ത് പുറത്തായ കെ എൽ രാഹുലും നിർണായക സംഭാവന നൽകി. കരുൺ നായർ 28 റൺസും യശ്വസി ജയ്‌സ്വാൾ 28 റൺസും നേടി.

ആദ്യ ഇന്നിങ്സിൽ 587 റൺസാണ് ഇന്ത്യ നേടിയത്. 269 റൺസ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവിൽ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങിൽ 407 റൺസ് നേടി. മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.

Content Highlights: gill and pant fift vs england

dot image
To advertise here,contact us
dot image