
പാലക്കാട്: പാലക്കാട് ഒറ്റപ്പാലത്ത് സമയത്തെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ബസ് കണ്ടക്ടര്‍ കുഴഞ്ഞു വീണു മരിച്ചു. തിരുവില്വാമല നടുവത്തപാറ സ്വദേശി ജയേഷാണ് മരിച്ചത്. ഒറ്റപ്പാലം ചിനക്കത്തൂര്‍ കാവ് ബസ് സ്റ്റോപ്പില്‍ വെച്ചായിരുന്നു സംഭവം.
പാലക്കാട് - പട്ടാമ്പി റൂട്ടില്‍ സര്‍വീസ് നടത്തുന്ന അല്‍ അമീന്‍ ബസിലെയും ഒറ്റപ്പാലം -തിരുവില്വാമല റൂട്ടില്‍ സര്‍വീസ് നടത്തുന്ന ശാന്തി ബസ്സിലെ ജീവനക്കാരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.
കുഴഞ്ഞു വീണ ജയേഷിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേ സമയം ജയേഷ് തര്‍ക്കത്തില്‍ ഇടപെട്ടില്ലെന്ന് പൊലീസ് കണ്ടെത്തി.
content highlights: Conductor collapses and dies during argument over bus timings in Palakkad