
2025 സീസണ്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്ററുമായ സഞ്ജു സാംസന്‍റെ കൂടുമാറ്റത്തെക്കുറിച്ച ചര്‍ച്ചകളാണ് ക്രിക്കറ്റ് സര്‍ക്കിളുകളില്‍ നിറയേ. അടുത്ത സീസണില്‍ സഞ്ജു ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്ക് ചേക്കേറാനുള്ള സാധ്യതയേറുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. റോയല്‍സില്‍ നിന്നും അദ്ദേഹത്തെ വാങ്ങാന്‍ താല്‍പ്പര്യമുണ്ടെന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് പരസ്യമായി പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൂടുതല്‍ ആവേശകരമായി മാറി.
സഞ്ജുവിവിന്‍റെ കൂടുമാറ്റത്തെക്കുറിച്ച ചര്‍ച്ചകളില്‍ പ്രതികരിക്കുകയാണ് ഇപ്പോള്‍ മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. ചെന്നൈ സൂപ്പർ കിംഗ്സിൽ ഇതിഹാസതാരം എം എസ് ധോണിയുടെ ലെഗസി മുന്നോട്ടുകൊണ്ടുപോവാൻ സഞ്ജു സാംസണെപ്പോലുള്ള ഒരു പരിചയസമ്പന്നനായ വിക്കറ്റ് കീപ്പർ ബാറ്റര്‍ ആവശ്യമാണെന്നാണ് ആകാശ് ചോപ്ര പറയുന്നത്. ഇപ്പോൾ നിലവിൽ ടീമിൽ ഉള്ള ഉർവിൽ പട്ടേലിനെപ്പോലുള്ള ഒരു യുവതാരം ധോണിക്ക് പകരക്കാരനാകാൻ അനുയോജ്യനല്ലെന്ന് അദ്ദേഹം എടുത്തുപറഞ്ഞു.
'സഞ്ജു സാംസൺ സിഎസ്‌കെയിലേക്കെത്തുമോ? ഇക്കാര്യത്തില്‍ രാജസ്ഥാൻ റോയൽസിന്‍റെ പ്രതികരണം കേൾക്കാൻ നമ്മൾ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു സിഎസ്‌കെ അംഗം പറഞ്ഞത് അവർക്ക് ഇത്തരത്തിൽ ഒരു ട്രേഡിൽ താത്പര്യം ഉണ്ടെന്നാണ്. ധോണിക്കും അപ്പുറത്തേക്കുള്ള കാര്യങ്ങൾ ചിന്തിക്കാൻ ചെന്നൈ തുടങ്ങിയത് നന്നായി. എന്തുകൊണ്ടും സഞ്ജു അവർക്ക് പറ്റിയ ഓപ്ഷൻ തന്നെയാണ് ', ചോപ്ര പറഞ്ഞു.
'ഉർവിൽ പട്ടേലിനെപ്പോലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ഓപ്ഷൻ നിലവിൽ ചെന്നൈയ്ക്ക് ഉണ്ട്. എന്നാൽ ധോണിക്ക് ചേരുന്ന പകരക്കാരനല്ല ഉർവിൽ. സഞ്ജുവിനെ കിട്ടിയില്ലെങ്കിൽ ധ്രുവ് ജുറേലും റിഷഭ് പന്തുമൊക്കെ നല്ല ഓപ്ഷനുകളാണ്. ധോണിക്ക് പകരം വരേണ്ടത് അതേ മികവുള്ള മറ്റൊരു താരം ആയിരിക്കണം',
സഞ്ജു ഉൾപ്പെടെ ആറ് രാജസ്ഥാൻ റോയൽസ് കളിക്കാരിൽ മറ്റ് ഫ്രാഞ്ചൈസികൾ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്. ഐപിഎൽ ട്രേഡിങ് വിൻഡോ ജൂൺ നാലിന് തുറന്നിരുന്നു. 2026ലെ ഐപിഎൽ താര ലേലത്തിന് ഒരാഴ്ച മുൻപ് വരെ വിൻഡോ ഓപ്പൺ ആയിരിക്കും.
Content Highlights: Aakash Chopra Gives Verdict on Possibility of Sanju Samson Replacing MS Dhoni at CSK in IPL 2026