ഊഹാപോഹങ്ങളല്ല; സഞ്ജുവിലുള്ള താൽപ്പര്യം സ്ഥിരീകരിച്ച് ചെന്നൈ; റിപ്പോർട്ട്

ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിരുന്നില്ല

dot image

2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗ് അവസാനിച്ചതിന് പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനും മലയാളി വിക്കറ്റ് കീപ്പർ‌ ബാറ്ററുമായ സഞ്ജു സാംസണിന്റെ കൂടുമാറ്റമാണ് കൂടുതൽ ചർച്ചയാവുന്നത്. താരം ഐപിഎല്ലിന്റെ അടുത്ത സീസണിൽ രാജസ്ഥാൻ വിട്ട് ചെന്നൈ‌ സൂപ്പർ കിങ്സിലേക്ക് കൂടുമാറാനുള്ള സാധ്യതയാണ് പലരും പറഞ്ഞുകേൾക്കുന്നത്.

ഇതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങളും പരക്കാൻ തുടങ്ങിയിട്ട് ദിവസങ്ങൾ ഒരുപാടായി. എന്നാൽ ചെന്നൈ സൂപ്പർ കിങ്‌സ് ഇതുവരെ ഒരു പ്രതികരണത്തിന് തയ്യാറായിരുന്നില്ല. എന്നാലിതാ ക്രിക് ബസിന്റെ റിപ്പോർട്ട് പ്രകടനം ചെന്നൈ ഫ്രാഞ്ചൈസി സഞ്ജുവിൽ താൽപ്പര്യം പ്രകടിപ്പിച്ചിട്ടുണ്ടന്നും താരത്തെ ടീമിലെത്തിക്കാൻ നീക്കം തുടങ്ങിയിട്ടുണ്ടെന്നും പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ചെന്നൈ ടീം വൃത്തങ്ങൾ അനുകൂലമായി പ്രതികരിച്ചുവെന്നും ക്രിക് ബസ് അവകാശപ്പെടുന്നു.

സഞ്ജുസാംസൺ നിലവിൽകിട്ടാവുന്നതിൽ മികച്ച വിക്കറ്റ് കീപ്പറാണ്. താരത്തിൽ ടീമിന് താല്പര്യമുണ്ട്, സാഹചര്യങ്ങൾ ഒത്തുവന്നാൽ ടീമിലുണ്ടാകും, ഒരു മുതിർന്ന ചെന്നൈ സൂപ്പർ കിങ്‌സ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ക്രിക് ബസ് റിപ്പോർട്ട് ചെയ്തു.

നേരത്തെ 2026 മിനി ലേലത്തിന് മുന്നോടിയായി താരത്തെ ടീമിലെത്തിക്കാനാണ് ചെന്നൈ ലക്ഷ്യമിടുന്നത് എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മിനി ലേലത്തിൽ ലഭിച്ചില്ലെങ്കിൽ മെഗാ താര ലേലത്തിലും താരത്തിനായി ശ്രമിക്കും. അതേ സമയം കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും സഞ്ജുവിനായി രംഗത്തട്ടുണ്ടെന്ന റിപ്പോർട്ടുകളുണ്ട്.

Content Highlights: CSK 'interested' in bringing Sanju Samson on board, confirm

dot image
To advertise here,contact us
dot image