മെട്രോയിൽ തിരക്കോട് തിരക്ക്; ഇരിക്കാൻ സ്വന്തം കസേരയുമായി കൊച്ചുകുട്ടി!

മെട്രോയിലെ തിരക്കില്‍ മറ്റൊരെയും കൂസാതെ സ്വന്തം കസേരിയിലിരുന്നു യാത്ര ചെയ്ത് കൊച്ചുമിടുക്കി

മെട്രോയിൽ തിരക്കോട് തിരക്ക്; ഇരിക്കാൻ സ്വന്തം കസേരയുമായി കൊച്ചുകുട്ടി!
dot image

ഡൽഹി മെട്രോയിൽ ആളുകളുടെ തിരക്ക് കാരണം ഇരിക്കാനും നിൽക്കാനും ഇടമില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇപ്പോഴിതാ ഒരു കൊച്ചുകുട്ടി ഈ തിരക്കിനെ നേരിടാൻ ഉപയോഗിച്ച മാർഗമാണ് റെഡ്ഡിറ്റിലടക്കം വൈറലാവുന്നത്. മെട്രോ യാത്രയിലെ തിരക്കിൽ ഇരിക്കാൻ സീറ്റ് കിട്ടാത്തതിനാൽ ഒരു കൊച്ച് പച്ചക്കസേരയുമായാണ് കുട്ടി എത്തിയത്. ചുറ്റും നിൽക്കുന്ന ആരെയും കൂസാതെ ആ കസേരയിലിരുന്ന് യാത്ര ചെയ്യുന്ന കുട്ടിയുടെ ചിത്രമിപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

മെട്രോയിൽ സ്വന്തം കസേരയുമായി എത്തിയ കൊച്ചുകുട്ടി എന്ന പേരിലാണ് ഈ ചിത്രവും അതിനൊപ്പമുള്ള പോസ്റ്റും വൈറലാവുന്നത്. ഈ ചിത്രം കണ്ടതോടെ നിരവധി പേരാണ് കമന്റുമായി എത്തിയിരിക്കുന്നത്. അവൾ വന്നു എല്ലാവർക്കും പ്രചോദനമായി… എന്താണ് അവൾ ചെയ്യുന്നതെന്ന് അറിയാതെ.. രാജകുമാരി എന്നാണ് ഒരാളുടെ കമന്റ്. എന്നാൽ കുറച്ചുകൂടി വലുതായി കഴിയുമ്പോൾ ജോലിക്ക് പോകാൻ ലേഡീസ് കോച്ചിൽ യാത്രചെയ്യേണ്ടി വരുമെന്ന് അവൾക്ക് അറിയില്ലല്ലോ? അങ്ങനൊരു അവസ്ഥ അവൾക്ക് ഉണ്ടാവാതിരിക്കട്ടെ എന്നാണ് മറ്റൊരാൾ കുറിച്ചത്.

ഇത്രയും ക്യൂട്ടായ ഈ നീക്കത്തിനെതിരെ തീർച്ചയായും പരാതി കൊടുക്കണം എന്നും ചിലർ ഹാസ്യരൂപേണ പറയുന്നുണ്ട്. മറ്റൊരാളുടെ കമന്റ് ആത്മനിർഭരത് പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ എന്നാണ് കുട്ടിയെ വിശേഷിപ്പിച്ചിരിക്കുന്നത്. പലരും കുഞ്ഞിന്റെ ഈ പ്രവർത്തിയെ അനുമോദിച്ചാണ് കമന്റ് ചെയ്തിരിക്കുന്നത്.
Content Highlights: Kid brought her own chair in Metro goes viral

dot image
To advertise here,contact us
dot image