വർക്കലയിൽ സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു; കുട്ടികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി

ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു

വർക്കലയിൽ സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ്കേന്ദ്രം തകർന്നുവീണു; കുട്ടികൾ ഓടിമാറിയതിനാൽ വൻ ദുരന്തം ഒഴിവായി
dot image

തിരുവനന്തപുരം: വര്‍ക്കലയില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ന്നുവീണു. തകര്‍ന്നത് വര്‍ക്കല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് മുന്നിലുളള ബസ് കാത്തിരിപ്പ് കേന്ദ്രം. സ്‌കൂള്‍ വിടുന്നതിന് തൊട്ടു മുന്‍പായിരുന്നു ബസ് കാത്തിരിപ്പുകേന്ദ്രം തകര്‍ന്നുവീണത്. അതിനാല്‍ വൻ ദുരന്തം ഒഴിവായി. ഈ സമയം കുറച്ചു കുട്ടികള്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ഇരിക്കുന്നുണ്ടായിരുന്നു. ഷെഡ് പൊളിഞ്ഞുവീഴുന്ന ശബ്ദം കേട്ട് അവര്‍ ഓടി മാറി. കാത്തിരിപ്പ് കേന്ദ്രത്തിന്റെ അവസ്ഥ സ്‌കൂള്‍ അധികൃതര്‍ നഗരസഭയെയും ബന്ധപ്പെട്ട അധികാരികളെയും അറിയിച്ചിരുന്നെങ്കിലും യാതൊരു നടപടിയുമുണ്ടായില്ലെന്ന് സ്‌കൂള്‍ പിടിഎ പ്രസിഡന്റ് പറഞ്ഞു.

Content Highlights: Bus shelter in front of school collapses in Varkala: A major disaster was averted as children ran away

dot image
To advertise here,contact us
dot image