ദുലീപ് ട്രോഫി; ദക്ഷിണമേഖലയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മധ്യമേഖല ചാംപ്യന്മാർ

മധ്യമേഖലയ്ക്കായി ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടിയ യഷ് റാത്തോഡ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്.

ദുലീപ് ട്രോഫി; ദക്ഷിണമേഖലയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് മധ്യമേഖല ചാംപ്യന്മാർ
dot image

ദുലീപ് ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ചാംപ്യന്മാരായി മധ്യമേഖല ടീം. ഫൈനലിൽ ദക്ഷിണ മേഖലയ്ക്കെതിരെ ആറു വിക്കറ്റ് വിജയമാണ് മധ്യമേഖല നേടിയത്.

രണ്ടാം ഇന്നിങ്സിൽ 65 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ മധ്യമേഖല അഞ്ചാം ദിനം 21 ഓവറിൽ തന്നെ ലക്ഷ്യത്തിലെത്തി. ഒന്നാം ഇന്നിങ്സിൽ 362 റൺസ് ലീഡ് വഴങ്ങിയ ദക്ഷിണ മേഖല രണ്ടാം ഇന്നിങ്സിൽ 426 റൺസിന് പുറത്താകുകയായിരുന്നു.

നേരത്തെ ആദ്യ ഇന്നിംഗ്സില്‍ 149 റണ്‍സിന് പുറത്തായ ദക്ഷിണ മേഖലക്ക് മറുപടിയായി മധ്യമേഖല ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്‍റെയും യാഷ് റാത്തോഡിന്‍റെയും സെഞ്ചുറികളുടെ കരുത്തില്‍ 511 റണ്‍സടിച്ചു.

മധ്യമേഖലയ്ക്കായി ആദ്യ ഇന്നിങ്സിൽ 194 റൺസ് നേടിയ യഷ് റാത്തോഡ് ആണ് പ്ലെയർ ഓഫ് ദ് മാച്ച്. സ്കോർ: ദക്ഷിണ മേഖല 149, 426. മധ്യമേഖല 511, 66/4.

Content Highlights:; Duleep Trophy; Central Zone beat South Zone by six wickets to become champions

dot image
To advertise here,contact us
dot image