
ഹെഡിങ്‌ലി ടെസ്റ്റിന്റെ രണ്ടാം ദിനം റിഷഭ് പന്തിന്റേതായിരുന്നു. തുടക്കം മുതൽ അഗ്രസീവ് മോഡിലായിരുന്ന ഇന്ത്യൻ വൈസ് ക്യാപ്റ്റൻ 146 പന്തിൽ സെഞ്ച്വറിയിൽ തൊട്ടു. നൂറാം ഓവറിൽ ഇംഗ്ലീഷ് സ്പിന്നർ ഷൊഐബ് ബഷീറിനെ ഒരു വൺ ഹാന്റഡ് സിക്‌സർ പായിച്ചാണ് പന്ത് സെഞ്ച്വറി കുറിച്ചത്.
മൈതാനത്ത് അതിന് ശേഷം നടന്നൊരു രസകരമായ സംഭാഷണം സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
പന്തിനെ ഡബിളുകളെടുക്കാൻ അനുവദിക്കരുത് എന്ന് ഷൊഐബ് ബഷീറിന്റെ ഓവറിൽ ഇംഗ്ലീഷ് വിക്കറ്റ് കീപ്പർ ജാമി സ്മിത്ത് ഫീല്‍ഡര്‍മാരെ വിളിച്ച് പറയുന്നത് സ്റ്റമ്പ് മൈക്കിലൂടെ കേൾക്കാമായിരുന്നു.
ഉടൻ പന്തിന്റെ മറുപടിയെത്തി. 'ഫുൾടോസ് ഇട്ടു തരികയാണെങ്കിൽ ഞാൻ ഡബിളുകളെടുക്കില്ല. അയാൾ നന്നായി പന്തെറിയുന്നുണ്ടല്ലോ' ഷൊഐബിനെ തുടരെ രണ്ട് തവണ ഗാലറിയിലെത്തിച്ച ശേഷമായിരുന്നു പന്തിന്റെ തമാശ കലര്‍ന്ന പ്രതികരണം എന്നോർക്കണം.
#RishabhPant needs to hesitate! 😅
— Star Sports (@StarSportsIndia) June 21, 2025
Watch @sherryontopp react to Pant’s unexpected stump mic moment! 🎙️👀#ENGvIND 1st Test, Day 2 | Streaming LIVE NOW on JioHotstar 👉 https://t.co/PLSZ49Mrj4 pic.twitter.com/JTNhNl0kGe
ടെസ്റ്റ് കരിയറിൽ മൂന്നാം തവണയാണ് സിക്സറുകളിലൂടെ പന്ത് സെഞ്ച്വറിയിൽ തൊടുന്നത്. ആ മൂന്നും ഇംഗ്ലീഷ് സ്പിന്നർമാർക്കെതിരെയായിരുന്നു എന്നത് ഒരപൂർവതയാണ്. 2018 ൽ ഓവലിൽ ആദിൽ റഷീദിനെ ഗാലറിയിലെത്തിച്ചാണ് പന്ത് സെഞ്ച്വറിയിൽ തൊട്ടത്. 2018 ൽ അഹ്‌മദാബാദിൽ ജോ റൂട്ടിനെ സിക്‌സർ പറത്തി സെഞ്ച്വറി.
ഇന്നലെ ലീഡ്‌സിൽ ഷൊഐബ് ബഷീറിനെതിരെയും അയാൾ അതാവർത്തിച്ചു. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ തെണ്ടുൽക്കർ മാത്രമാണ് മൂന്നിൽ കൂടുതൽ തവണ സിക്‌സറുകളിലൂടെ സെഞ്ച്വറിയിൽ തൊട്ടിട്ടുള്ളത്. ടെസ്റ്റ് ക്രിക്കറ്റിൽ സച്ചിന്റെ ആറ് സെഞ്ച്വറികൾ പിറന്നത് സിക്‌സറുകളിലൂടെയായിരുന്നു.
story highlights: 'Shoaib is a good bowler'; Pant's on-field conversation goes viral