രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി; ബംഗ്ലാദേശിനായി ചരിത്രം കുറിച്ച് ഷാന്റോ

ഇത് രണ്ടാം തവണയാണ് ഷാന്റോ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്നത്

dot image

ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സിലും സെഞ്ച്വറി സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോ. രണ്ടാം ഇന്നിങ്‌സില്‍ 199 പന്തില്‍ മൂന്ന് സിക്‌സും ഒന്‍പത് ബൗണ്ടറിയും സഹിതം 125 റണ്‍സുമായി ഷാന്റോ പുറത്താകാതെ നിന്നു. ആദ്യ ഇന്നിങ്‌സില്‍ 279 പന്തില്‍ 148 റണ്‍സാണ് ബംഗ്ലാ നായകന്‍ സ്വന്തമാക്കിയത്.

ഇതോടെ ബംഗ്ലാദേശിന് വേണ്ടി ഒരു ടെസ്റ്റ് മത്സരത്തിന്റെ രണ്ട് ഇന്നിംഗ്സിലും സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റനായി മാറിയിരിക്കുകയാണ് ഷാന്റോ. ഇത് രണ്ടാം തവണയാണ് ഷാന്റോ രണ്ട് ഇന്നിംഗ്‌സിലും സെഞ്ചുറി നേടുന്നത്. 2023ല്‍ അഫ്ഗാനിസ്ഥാനെതിരേയും ഷാന്റോ ഇത്തരത്തില്‍ സെഞ്ചുറികള്‍ നേടിയിരുന്നു.

നായകന്റെ ഇന്നിംഗ്സിന്റെ കരുത്തില്‍ ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സില്‍ ആറിന് 285 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. അവസാന ദിവസം മുപ്പതോളം ഓവറുകള്‍ ശേഷിക്കെ ശ്രീലങ്കയ്ക്ക് ജയിക്കാന്‍ 295 റണ്‍സ് വേണം. ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിംഗ്സ് സ്‌കോറായ 495നെതിരെ ശ്രീലങ്ക മറുപടി ബാറ്റിംഗില്‍ 485ന് എല്ലാവരും പുറത്തായിരുന്നു.

Content Highlights: Shanto becomes first Bangladeshi batter to hit centuries in both innings twice

dot image
To advertise here,contact us
dot image