'തീർന്നിട്ടില്ലടാ'; വൈറലായി പന്തിന്റെ സെഞ്ച്വറി സെലിബ്രേഷൻ

ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ശേഷവും പന്ത് സമാനമായ സെലിബ്രേഷൻ നടത്തിയിരുന്നു

dot image

ഹെഡിങ്‌ലി ടെസ്റ്റിൽ കൂറ്റൻ സ്‌കോറിലേക്ക് കുതിക്കുകയാണ് ഇന്ത്യ. മൂന്ന് സെഞ്ച്വറികൾ പിറന്ന ആദ്യ ഇന്നിങ്‌സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 454 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു കഴിഞ്ഞു സന്ദർശകർ.

രണ്ടാം ദിനത്തിൽ റിഷഭ് പന്താണ് ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചത്. അതും നൂറാം ഓവറിൽ. ശുഐബ് ബഷീർ എറിഞ്ഞ ഓവറിലെ ആദ്യ പന്തിനെ ഗാലറിയിലെത്തിച്ചാണ് പന്ത് കരിയറിലെ തന്റെ ഏഴാം ടെസ്റ്റ് സെഞ്ച്വറിയില്‍ തൊട്ടത്.

സെഞ്ച്വറിക്ക് ശേഷം പന്ത് നടത്തിയ സെലിബ്രേഷൻ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ. ആക്രോബാറ്റിക്ക് രീതിയിൽ മൈതാനത്ത് മലക്കം മറിഞ്ഞായിരുന്നു ഇന്ത്യൻ വൈസ് ക്യാപ്റ്റന്‍റെ ആഘോഷം.

ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെതിരെ സെഞ്ച്വറി നേടിയ ശേഷവും പന്ത് സമാനമായ സെലിബ്രേഷൻ നടത്തിയിരുന്നു. 146 പന്തിലാണ് ഹെഡിങ്‌ലിയിൽ പന്ത് സെഞ്ച്വറി കുറിച്ചത്.

178 പന്തിൽ 12 ഫോറും ആറ് സിക്‌സും സഹിതം 134 റൺസടിച്ച പന്തിനെ ജോഷ് ടങ്ങ് കൂടാരം കയറ്റി. 227 പന്തിൽ 147 റൺസുമായായിരുന്നു ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്‍റെ മടക്കം. നേരത്തേ ഓപ്പണർ യശസ്വി ജയ്‌സ്വാളും ഇന്ത്യക്കായി സെഞ്ച്വറി കുറിച്ചിരുന്നു. രണ്ടാം ദിനം ആദ്യ സെഷൻ അവസാനിക്കുമ്പോൾ രവീന്ദ്ര ജഡേജും ജസ്പ്രീത് ബുംറയുമാണ് ക്രീസിൽ.

story highlight: Rishabh pant's century celebration goes viral

dot image
To advertise here,contact us
dot image