
ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യ ശക്തമായ നിലയിൽ. ഒന്നാം ദിനം അവസാനിക്കുമ്പോൾ 85 ഓവറിൽ 359 റൺസിന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യ. സന്ദർശകർക്ക് വേണ്ടി യശ്വസി ജയ്സ്വാളും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സെഞ്ച്വറി നേടി.
144 പന്തുകളിൽ 101 റൺസ് നേടിയ ജയ്സ്വാൾ പുറത്തായപ്പോൾ ഗിൽ ഇപ്പോഴും ക്രീസിലുണ്ട്. 175 പന്തിൽ 121 റൺസാണ് ഗിൽ നേടിയത്. ഗില്ലിനൊപ്പം 102 പന്തിൽ 65 റൺസുമായി റിഷഭ് പന്ത് ക്രീസിലുണ്ട്. കെ എൽ രാഹുൽ 42 റൺസ് നേടി പുറത്തായി. പൂജ്യം റൺസിന് പുറത്തായ അരങ്ങേറ്റക്കാരൻ സായ് സുദർശൻ മാത്രമാണ് നിരാശപ്പെടുത്തിയത്.
നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയിരുന്നു. എന്നാൽ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ തീരുമാനം തെറ്റിയെന്ന് കാണിക്കുന്നതായിരുന്നു ഹെഡിങ്ലിയിലെ ആദ്യ ദിനം.
Content Highlights: Jaiswal and Gill hit centuries; Pant scored a fifty; india vs england test