
ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംമ്രയെ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ഭയപ്പെടുന്നില്ലെന്ന് ഇംഗ്ലീഷ് ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ്. ജൂണ്‍ 20ന് ഹെഡിങ്‌ലിയില്‍ ആരംഭിക്കുന്ന ഒന്നാം ടെസ്റ്റിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇംഗ്ലണ്ട് ക്യാപ്റ്റന്‍. ഒരു ബോളര്‍ മാത്രം വിചാരിച്ചാല്‍ ഒരു ടീമിന് ടെസ്റ്റ് പരമ്പര വിജയിക്കാന്‍ സാധിക്കില്ലെന്നും സ്റ്റോക്‌സ് ചൂണ്ടിക്കാട്ടി.
'അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിങ്ങൾക്ക് എല്ലായ്പ്പോഴും മികച്ച എതിരാളികളെ നേരിടേണ്ടിവരും. ബുംമ്രയുടെ മികവ് എന്താണെന്നു ഞങ്ങള്‍ക്കറിയാം. ഏതു ടീമില്‍ കളിച്ചാലും ആ ടീമിന് വേണ്ടി അദ്ദേഹം എന്തെല്ലാമാണ് നല്‍കുകയെന്നും ഞങ്ങൾക്ക് അറിയാം. പക്ഷേ ബുംമ്രയെ ഞങ്ങള്‍ ഭയക്കുന്നില്ല', ബെന്‍ സ്റ്റോക്സ് പറഞ്ഞു.
Ben Stokes shares his mindset on facing top opposition like Jasprit Bumrah: He respects their skill, but absolutely no fear.🏏
— Cricket Fast Live Line (@cfll_live) June 19, 2025
.
.
.#BenStokes #jaspreetbumrah #INDvsENGTest #ENGvsIND #cricketfastliveline #cfll pic.twitter.com/KSnK3n0P2j
'ഒരു ബൗളര്‍ മാത്രം വിചാരിച്ചാല്‍ ഒരു പരമ്പര ജയിപ്പിക്കാന്‍ സാധിക്കില്ല. എല്ലാ ടീമുകളുടേയും സ്ഥിതി അങ്ങനെ തന്നെയാണ്. 11 കളിക്കാരും ചേര്‍ന്നാണ് വിജയം നിര്‍ണയിക്കുന്നത്. അല്ലാതെ ഒരാള്‍ മാത്രം വിജയത്തിന്റെ താക്കോല്‍ ഏന്തും എന്നൊന്നും കരുതാനാകില്ല', സ്റ്റോക്‌സ് വ്യക്തമാക്കി.
അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടെസ്റ്റ് പരമ്പരയ്ക്കാണ് ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്നത്. ബുംമ്ര തന്നെയായിരിക്കും ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ പേസ് ബോളിങിന് നേതൃത്വം നൽകുക. ഇംഗ്ലണ്ടിൽ ഇതുവരെ ഒൻപത് ടെസ്റ്റുകൾ കളിച്ചിട്ടുള്ള ബുംമ്ര ഇത്രയും മത്സരങ്ങളിൽ നിന്നായി 37 വിക്കറ്റുകളാണ് വീഴ്ത്തിയിട്ടുളളത്. 26.27 ആണ് ശരാശരി. എക്കണോമി റേറ്റ് 2.72ഉം. സ്ട്രൈക്ക് റേറ്റ് 57.8ഉം.
Content Highlights: Ben Stokes Dismisses Jasprit Bumrah Threat Ahead Of 1st ENG vs IND Test