ഐപിഎല്ലിൽ ഫ്ലോപ്പ്; യുഎസിലെ മേജർ ലീഗിൽ തകർപ്പൻ സെഞ്ച്വറിയുമായി മാക്സ്‍വെല്ലിന്റെ തിരിച്ചുവരവ്

വാഷിങ്ടൺ ഫ്രീഡത്തിന്റെ നായകൻ കൂടിയായ മാക്സ്‌വെൽ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ചു

dot image

ഐപിഎൽ 2025 സീസണിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ഗ്ലെൻ മാക്സ്‍വെല്ലിന്റേത്. താരലേലത്തിൽ 4.2 കോടി രൂപയ്ക്ക് സ്വന്തമാക്കിയ താരത്തിന് ഏഴ് മത്സരങ്ങളിൽ നിന്ന് 48 റൺസ് മാത്രമാണ് നേടാനായത്. വെറും എട്ട് റൺസാണ് ബാറ്റിങ് ശരാശരി. ബൗളിങ്ങിൽ നാല് വിക്കറ്റ് നേടിയത് മാത്രമാണ് മാക്സ്‍വെല്ലിന്റെ നേട്ടം. ശേഷം വിരലിന് പരിക്കേറ്റ താരം ടൂർണമെന്റിൽ നിന്ന് പുറത്താക്കുകയും ചെയ്തു.

എന്നാൽ ഇപ്പോഴിതാ യുഎസിലെ മേജർ ലീഗ് ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് മാക്സ്‍വെൽ.


വാഷിങ്ടൺ ഫ്രീഡത്തിന്റെ നായകൻ കൂടിയായ മാക്സ്‌വെൽ തകർപ്പൻ സെഞ്ചറിയുമായി വരവറിയിച്ചു. സാൻ ഫ്രാൻസിസ്കോയ്‌ക്കെതിരായ ഉദ്ഘാടന മത്സരത്തിൽ നാലു പന്തിൽ അഞ്ച് റൺസുമായി പുറത്തായ താരം, സീറ്റിൽ ഓർകാസിനെതിരെ 20 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 38 റൺസുമായി പുറത്താകാതെ നിന്ന് ടീമിനെ വിജയത്തിലെത്തിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൊസാഞ്ചലസ് നൈറ്റ് റൈഡേഴ്സിനെതിരെയുള്ള മത്സരത്തിൽ തകർപ്പൻ സെഞ്ച്വറിയുമായി വരവറിയിച്ചത്.

മത്സരത്തിൽ സുനിൽ നരെയ്നും ആന്ദ്രെ റസ്സലും ജെയ‌്സൻ ഹോൾഡറും ഉൾപ്പെടുന്ന ബോളിങ് നിരയ്‌ക്കെതിരെ 49 പന്തിൽ 106 റൺസാണ് മാക്സ്‌വെൽ അടിച്ചുകൂട്ടിയത്. രണ്ടു ഫോറും 13 പടുകൂറ്റൻ സിക്സറുകളും ഉൾപ്പെടുന്ന ഇന്നിങ്സ്.

Content Highlights: Maxi Show! Glenn Maxwell slams century in major cricket league

dot image
To advertise here,contact us
dot image