
ക്രിക്കറ്റിലെ എക്കാലത്തെയും വലിയ കരിയർ വീഴ്ച്ചയാണ് മുൻ ഇന്ത്യൻ താരം വിനോദ് കാംബ്ലിയുടേത്. ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസമാകാൻ കഴിയുമെന്ന് ആളുകൾ വിശ്വസിച്ചിരുന്ന കളിക്കാരനായിരുന്നു കാംബ്ലി.
ക്രിക്കറ്റിനപ്പുറം ജീവിതം ഒരു പാർട്ടിയായാണ് അദ്ദേഹം കണ്ടതെന്ന് ആദ്യ കാലങ്ങളിലേ വിമര്‍ശനമുണ്ടായിരുന്നു. ക്രിക്കറ്റിനെ തന്നെ മറന്ന കാംബ്ലി സ്വയം നശിക്കുകയായിരുന്നു എന്ന് അഭിപ്രായപ്പെടുന്നവരും ഏറെയാണ്. സച്ചിനൊപ്പം ക്രിക്കറ്റ് ആരംഭിച്ച കാബ്ലി പെട്ടെന്ന് തന്നെ ഫീൽഡ് വിട്ടു പോകുകയും ചെയ്തു. സച്ചിനൊപ്പം ക്രിക്കറ്റ് ആരംഭിച്ച കാബ്ലി പെട്ടെന്ന് തന്നെ ഫീൽഡ് വിട്ടു പോകുകയും ചെയ്തു.
കാംബ്ലിയുടെ ജീവിതത്തിനിടയിൽ താൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് മുൻ ഇന്ത്യൻ കളിക്കാരനായ യോഗ്‌രാജ് സിങ്. പാർട്ടിയും സിഗരറ്റ് വലിയും വഴിവിട്ട ജീവിതവുമെല്ലാം നിർത്തുന്നതാണ് നല്ലത് അല്ലെങ്കിൽ കരയേണ്ടി വരുമെന്ന് കാംബ്ലിയോട് താൻ ഉപദേശിച്ചിരുന്നുവെന്നും, എന്നാൽ ഇതാണ് നല്ലതെന്നും താനാണ് രാജാവെന്നും ആയിരുന്നു കാംബ്ലിയുടെ മറുപടിയെന്നും യോഗ്‌രാജ് സിങ് പറയുന്നു.
'ഞാൻ ഒരിക്കൽ വിനോദ് കാംബ്ലിയോട് പറഞ്ഞു. ഈ പാർട്ടികൾ നിർത്തൂ, സിഗരറ്റ് വലിക്കുന്നത് നിർത്തു, പെൺകുട്ടികളോടൊപ്പം പോകുന്നതും എല്ലാം നിർത്താൻ പറഞ്ഞു. ഇങ്ങനെ ജീവിച്ചത് മതി,
ഇനിയും ഇങ്ങനെ മുന്നോട്ട് പോയാല്‍ നീ കരയുമെന്ന് ഞാൻ പറഞ്ഞു. ഞാൻ അവനോട് വ്യക്തിപരമായമാണ് സംസാരിച്ചത് പക്ഷേ അവൻ പറഞ്ഞു, 'ഇതാണ് ഗ്ലാമർ. ഞാനാണ് രാജാവ് എന്ന്. ഇതുകൊണ്ടൊണ് ഞാൻ പറയുന്നത് നിങ്ങൾ കളിയേക്കാൾ വലുതല്ല,' ഇൻസൈഡ്‌സ്‌പോർട്ടിനോട് സംസാരിക്കവേ യോഗ് രാജ് പറഞ്ഞു.
Content Highlights: Yograj Singh says how he adviced Vinod Kambli to lead a better life