
ഐ.സി.സി ഹാൾ ഓഫ് ഫെയ്മിൽ ഇടം നേടി ഇന്ത്യൻ ക്രിക്കറ്റിന്റെ ഇതിഹാസ താരം മഹേന്ദ്ര സിങ് ധോണി. എക്കാലത്തേയും മഹാന്മാരായ താരങ്ങളടങ്ങിയ ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ധോണിയെയും ഉൾപ്പെടുത്തി. ക്രിക്കറ്റിന്റെ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച ക്യാപ്റ്റൻമാരിൽ ഒരാളായ ധോണി വ്യക്തിപരമായും ടീമിന് വേണ്ടിയും സ്വന്തമാക്കിയ നേട്ടങ്ങളെ ബഹുമാനിച്ചാണ് ഉൾപ്പെടുത്തൽ.
തിങ്കളാഴ്ച്ചയാണ് ധോണിയെ ഐസിസി ഹോൾ ഓഫ് ഫെയ്മിൽ ഉൾപ്പെടുത്തിയത് ധോണിയെ കൂടാതെ ആറ് താരങ്ങളെ കൂടി ഐസിസി പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുൻ ദക്ഷിണാഫ്രിക്കൻ ഇതിഹാസ നായകൻ ഗ്രെയിം സ്മിത്ത്, ഇതിഹാസ താരം ഹാഷിം അംല, മുൻ ഓസ്‌ട്രേലിയൻ ഓപ്പണർ മാത്യു ഹെയ്ഡൻ, മുൻ ന്യൂസിലാൻഡ് ഓൾറൗണ്ടർ ഡാനിയൽ വെട്ടോറി, മുൻ പാകിസ്ഥാൻ വനിതാ ക്യാപ്റ്റൻ സന മിർ, ഇംഗ്ലണ്ടിന്റെ സാറാ ടെയ്ലർ എന്നിവരയെും ഐസിസി പുതുതായി ഹാൾ ഓഫ് ഫെയ്മിലേക്ക് ഉൾപ്പെടുത്തി.
Unorthodox, unconventional and effective 🙌
— ICC (@ICC) June 9, 2025
A cricketer beyond numbers and statistics 👏
MS Dhoni is inducted in the ICC Hall of Fame 🥇
More ➡️ https://t.co/oV8mFaBfze pic.twitter.com/AGRzL0aP79
'ഇന്ത്യയ്ക്കായി 17,266 അന്താരാഷ്ട്ര റൺസും, 829 പുറത്താക്കലുകളും, എല്ലാ ഫോർമാറ്റുകളിലും 538 മത്സരങ്ങളും കളിച്ച ധോണിയുടെ കണക്കുകൾ മികവ് മാത്രമല്ല, അസാധാരണമായ സ്ഥിരത, ഫിറ്റ്‌നസ്, ദീര്‍ഘായുസ്സ് എന്നിവ പ്രതിഫലിപ്പിക്കുന്നു,' ഐസിസി ഒരു പത്രക്കുറിപ്പിൽ എഴുതി.
'ഐ.സി.സി ഹാൾ ഓഫ് ഫെയിമിൽ എന്റെ പേര് ഉൾപ്പെടുത്തിയത് മഹത്തരമായ ബഹുമതിയാണ്. വിവിധ തലമുറകളിലായി ലോകമെമ്പാടുമുള്ള ക്രിക്കറ്റ് കളിക്കാരുടെ സംഭാവനകളെ അംഗീകരിക്കുന്ന വേദിയാണത്. എക്കാലത്തെയും മികച്ച താരങ്ങൾക്കൊപ്പം നിങ്ങളുടെ പേരും ഓർമിക്കപ്പെടുന്നത് ഒരു അതിശയകരമായ അനുഭവമാണ്. മനസ്സിൽ എക്കാലവും അഭിമാനത്തോടെ കൊണ്ടുനടക്കാവുന്ന ഒന്നാണിത്,' ധോണി പറഞ്ഞതായി ഐ.സി.സി പ്രസ്താവനയിൽ പറഞ്ഞു.
ടീമിനെ നയിക്കുന്നതിൽ അഗ്രഗണ്യനായ ധോണി, 2007 ട്വന്റി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ചു. 2013 ചാമ്പ്യൻസ് ട്രോഫി കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതും ധോണിയുടെ നായകത്വമായിരുന്നു.
Content Highlights- MS Dhoni Inducted Into ICC Hall Of Fame Along With Matthew Hayden, Others. Ex-India Captain Reacts