ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം ടെസ്റ്റ്; ആദ്യ ഇന്നിങ്സിൽ ഇന്ത്യ എ 348ന് പുറത്ത്

കെ എൽ രാഹുൽ 116 റൺസെടുത്ത് ഇന്ത്യ എയുടെ ടോപ് സ്കോററായി

dot image

ഇം​ഗ്ലണ്ട് ലയൺസിനെതിരായ നാല് ദിവസത്തെ രണ്ടാം അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യ എ ആദ്യ ഇന്നിങ്സിൽ 348 റൺസിന് എല്ലാവരും പുറത്തായി. 116 റൺസെടുത്ത കെ എൽ രാഹുലാണ് ഇന്ത്യ എയുടെ ടോപ് സ്കോറർ. ധ്രുവ് ജുറേൽ 52 റൺസും കരുൺ നായർ 40 റൺസുമെടുത്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

മത്സരത്തിൽ ടോസ് നേടിയ ഇം​ഗ്ലണ്ട് ലയൺസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടമായതാണ് മികച്ച സ്കോറിലെത്തുന്നത് ഇന്ത്യ എയ്ക്ക് തടസമായത്. യശസ്വി ജയ്സ്വാൾ 17, അഭിമന്യൂ ഈശ്വരൻ 11 എന്നിവരെ നഷ്ടപ്പെടുമ്പോൾ ഇന്ത്യ എയുടെ സ്കോർ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 40 റൺസിൽ എത്തിയിരുന്നതെയുള്ളൂ.

മൂന്നാം വിക്കറ്റിൽ കരുൺ നായരും കെ എൽ രാഹുലും 86 റൺസ് കൂട്ടിച്ചേർത്തു. കരുൺ പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ ധ്രുവ് ജുറേലിനും ഭേദപ്പെട്ട പ്രകടനം നടത്താനായത് ഇന്ത്യൻ സ്കോർ മുന്നോട്ട് നയിച്ചു. നാലാം വിക്കറ്റിൽ രാഹുലും ജുറേലും ചേർന്ന് 121 റൺസാണ് കൂട്ടിച്ചേർത്തത്.

നിതീഷ് കുമാർ റെഡ്ഡി 34, ഷർദുൽ താക്കൂർ 19, തനൂഷ് കോട്യാൻ 15 എന്നിങ്ങനെയും സംഭാവന ചെയ്തു. ഇം​ഗ്ലണ്ടിനായി പേസർ ക്രിസ് വോക്സ് മൂന്ന് വിക്കറ്റെടുത്തു. ജോഷ് ടങ്, ജോർജ് ഹിൽ എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി. ഫർഹാൻ അഹമ്മദ്, ടോം ഹെയിൻസ് എന്നിവർക്ക് ഓരോ വിക്കറ്റും വീഴ്ത്താൻ കഴിഞ്ഞു.

Content Highlights: India A all out on 348 vs England Lions in second unofficial test

dot image
To advertise here,contact us
dot image