

പാലക്കാട്: മുന്‍ വൈരാഗ്യത്താല്‍ പൊലീസ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ 23 കാരന് പിടിയില്‍. പാലക്കാട് കൊല്ലങ്കോട് പൊലീസ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പിയെറിഞ്ഞ 'തത്തമ്മ ബൈജു' എന്നറിയപ്പെടുന്ന ഊട്ടറ സ്വദേശി ബൈജുവാണ് പിടിയിലായത്. മുമ്പ് ഊട്ടറ വേലയ്ക്കിടെ പൊലീസുകാര്‍ തല്ലിയ വൈരാഗ്യത്തിലാണ് സ്റ്റേഷനിലേക്ക് ബിയര്‍ കുപ്പി എറിഞ്ഞതെന്ന് പ്രതി പറഞ്ഞു. ബാറിലിരുന്ന് മദ്യപിച്ച ശേഷം സ്റ്റേഷന് പുറത്തുനിന്ന് അകത്തേക്ക് കുപ്പി എറിയുകയായിരുന്നു. ഇയാളെ രക്ഷപ്പെടാന്‍ സഹായിച്ച രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
Content Highlights: Thathamma Baiju Arrested For Throwing Beer Bottle At Police Station