
ഈ മാസം 20ന് ആരംഭിക്കുന്ന അഞ്ച് ടെസ്റ്റുകളുടെ പരമ്പരയ്ക്കായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലെത്തി. ഇന്നലെ രാവിലെ മുംബൈ വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട ശുഭ്മൻ ഗില്ലും സംഘവും ഇന്ന് പുലർച്ചെയോടെയാണ് ഇംഗ്ലണ്ടിൽ എത്തിയത്. ടീം ഇംഗ്ലണ്ടിലെത്തിയ വിവരം ബിസിസിഐ സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചു.
'ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുന്നതിൽ സന്തോഷമുണ്ട്. പ്രത്യേകിച്ചും ടെസ്റ്റ് ക്രിക്കറ്റിൽ. യു കെയിലേക്ക് സ്വാഗതം.' ബിസിസിഐ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ സായി സുദർശൻ പ്രതികരിച്ചു. സായിയെ കൂടാതെ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, വിക്കറ്റ് കീപ്പർ ബാറ്റർ റിഷഭ് പന്ത്, ഓഫ്സ്പിന്നർ രവീന്ദ്ര ജഡേജ തുടങ്ങി നിരവധി താരങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നു.
Touchdown UK 🛬#TeamIndia have arrived for the five-match Test series against England 🙌#ENGvIND pic.twitter.com/QK5MMk9Liw
— BCCI (@BCCI) June 7, 2025
ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ നാലാം പതിപ്പിന് തുടക്കമാകുന്നത്. പരമ്പരയ്ക്കായി ഇന്ത്യൻ ടീമിന് പുതിയ ട്രെയിനിങ് കിറ്റും പുറത്തിറക്കിയിരുന്നു. പുതിയ ടെസ്റ്റ് ടീം ക്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്റെ കീഴിൽ ഇന്ത്യയുടെ ആദ്യ പരമ്പരയാണിത്. വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമയുടെയും അഭാവത്തിൽ ഇംഗ്ലണ്ടിൽ മികച്ച പ്രകടനമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള വെല്ലുവിളി. 2007ന് ശേഷം ഇംഗ്ലണ്ടിൽ ടെസ്റ്റ് പരമ്പര വിജയിച്ചിട്ടില്ലെന്ന ചരിത്രം തിരുത്തുകയാണ് ഇന്ത്യയുടെ മറ്റൊരു ലക്ഷ്യം.
ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീം: ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വൈസ് ക്യാപ്റ്റൻ, വിക്കറ്റ് കീപ്പർ), യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, സായി സുദർശൻ, അഭിമന്യൂ ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറേൽ (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷാർദുൽ താക്കൂർ, ജസ്പ്രീത് ബുംമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്.
Content Highlights: Indian team lands in England for Tendulkar-Anderson trophy