
ഐപിഎല്ലിലെ തന്റെ ആദ്യ സീസണിൽ തന്നെ മിന്നും പ്രകടനം നടത്തി ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച താരമാണ് പതിനാലുകാരനായ വൈഭവ് സൂര്യവംശി. ഐപിഎല്ലിന്റെ ആദ്യ പതിപ്പ് സംഭവിക്കുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത വൈഭവ് അങ്ങനെ ഐപിഎല്ലിന്റെ തന്നെ ചരിത്രമാണ് എഴുതിയത്.
രാജ്യാന്തര ട്വന്റി 20യില്‍ സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരം, ഐപിഎല്ലില്‍ വേഗമേറിയ സെഞ്ചുറി സ്വന്തമാക്കുന്ന ഇന്ത്യൻ താരം, ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്‌സറുകൾ നേടുന്ന താരം തുടങ്ങി റെക്കോർഡുകളാണ് കൗമാരക്കാരൻ ഒരു മത്സരത്തിൽ മാത്രം സ്വന്തം പേരിലാക്കിയത്.
ഇത് കൂടാതെ ഏഴ് ഇന്നിംഗ്സുകളില്‍ നിന്ന് 36 ശരാശരിയിലും 206.55 സ്‌ട്രൈക്ക് റേറ്റിലും ഒരു സെഞ്ച്വറിയും ഒരു അര്‍ദ്ധസെഞ്ച്വറിയും ഉള്‍പ്പെടെ 252 റണ്‍സാണ് വൈഭവ് നേടിയത്. 206.55 എന്ന വമ്പന്‍ സ്‌ട്രൈക്ക് റേറ്റിന് 14 വയസ്സുകാരനെ 'സീസണിലെ സൂപ്പര്‍ സ്ട്രൈക്കര്‍' ആയി തിരഞ്ഞെടുത്തു.
അതേ സമയം സീസണിന് ശേഷം പ്രതികരണവുമായി എത്തിയിരിക്കുകയാണ് വൈഭവ്. അടുത്ത സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഫൈനലിലെത്തിക്കാന്‍ പ്രയത്‌നിക്കുമെന്ന് താരം പറഞ്ഞു. ചില പോരായ്മകള്‍ ഉണ്ട്, അതും കൂടെ പരിഹരിച്ച് മുന്നോട്ട് പോകണം. ഐപിഎല്ലില്‍ കളിക്കുക ഒരു സ്വപ്നം പോലെയായിരുന്നു. ആദ്യ സീസണില്‍ നിന്ന് തന്നെ എനിക്ക് ധാരാളം പോസിറ്റീവുകള്‍ ലഭിച്ചു. അടുത്ത സീസണില്‍ ടീമിനായി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശ്രമിക്കും. ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുണ്ട്', വൈഭവ് കൂട്ടിചേര്‍ത്തു.
Content Highlights: vaibhav suryavanshi responce after ipl 2025 season