
പാലക്കാട്: മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്കൂളിൽ ജീവനക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നിലമ്പൂർ സ്വദേശിയായ അനൂപി(35)നെയാണ് സ്കൂളിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ട് 7.30-നായിരുന്നു സംഭവം. കഴിഞ്ഞദിവസം അനൂപിനെ അടക്കാപുത്തൂർ സ്കൂളിലേക്ക് മാറ്റിയിരുന്നു.
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056
Content Highlights: man found dead in palakkad school