ഐപാഡില്‍ കണ്ട ചെറുകഥ ജീവിതം മാറ്റിമറിച്ചു ;ഒരു ലക്ഷം ദിര്‍ഹം ലോട്ടറി അടിച്ച ഞെട്ടലില്‍ 19കാരി

ഐപാഡില്‍ കണ്ട ഒരു ചെറുകഥയാണ് പെണ്‍കുട്ടിയെ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത്.

dot image

'അഭിനന്ദനങ്ങള്‍!'
'ഓഫിസില്‍ വച്ച് മെയില്‍ തുറന്ന എന്നെ കാത്തിരുന്നത് ഈ സന്ദേശമായിരുന്നു. ഞാന്‍ ഞെട്ടലോടെ സ്‌ക്രീനിലേക്ക് നോക്കിയിരുന്നു. കുറച്ചുകഴിഞ്ഞപ്പോള്‍ മെയില്‍ സ്ഥിരീകരിക്കുന്ന കോള്‍ ലഭിച്ചു. അതോടെയാണ് ഞാനത് പൂര്‍ണമായും ഉള്‍ക്കൊണ്ടത്. അതിശയകരമായ ഒരു നിമിഷം. ദൈവത്തിന്റെ വലിയ അനുഗ്രഹം.' യുഎഇ ലോട്ടറിയുടെ ലക്കി ചാന്‍സ് ഡ്രോയില്‍ 1,00,000 ദിര്‍ഹം(ഏകദേശം 23 ലക്ഷം ഇന്ത്യന്‍ രൂപ) അടിച്ച 19കാരി എമിറാത്തി പെണ്‍കുട്ടിയുടേതാണ് ഈ വാക്കുകള്‍.

ഐപാഡില്‍ കണ്ട ഒരു ചെറുകഥയാണ് പെണ്‍കുട്ടിയെ ലോട്ടറിയെടുക്കാന്‍ പ്രേരിപ്പിച്ചത്. ആദ്യ ചുവടുവയ്ക്കാതെ ആളുകള്‍ മാറ്റത്തിനായി കാത്തിരിക്കുന്നതിനെ കുറിച്ചായിരുന്നു ആ കഥ. അതില്‍ പ്രചോദനം ഉള്‍ക്കൊണ്ട് പെണ്‍കുട്ടി ലോട്ടറി എടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ മാസവും അതിനായി അവര്‍ ഒരു നിശ്ചിത തുക നീക്കിവയ്ക്കാന്‍ ആരംഭിച്ചു. ഒടുവില്‍ ഭാഗ്യം പെണ്‍കുട്ടിയെ കടാക്ഷിക്കുക തന്നെ ചെയ്തു.

തനിക്ക് ലഭിച്ച പണത്തിന്റെ ഒരുഭാഗം ഉപയോഗിച്ച് സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാണ് പെണ്‍കുട്ടിയുടെ തീരുമാനം. ഒരു കാര്‍ വാങ്ങാനും അല്പം പണം നിക്ഷേപിക്കാനും തീരുമാനിച്ചിട്ടുണ്ട്. പക്ഷെ അജ്ഞാതയായിരിക്കാനാണ് പെണ്‍കുട്ടി താല്പര്യപ്പെടുന്നതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ജീവിത വിജയത്തെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനെ ഈ സംഭവം മാറ്റിമറിച്ചതായി പെണ്‍കുട്ടി പറയുന്നു. ചെറിയ ചില അവസരങ്ങള്‍ ചിലപ്പോള്‍ വലിയ നേട്ടങ്ങളിലേക്ക് നയിക്കും. സാമ്പത്തികമായി മാത്രമല്ല, വിശ്വാസത്തിലും പ്രതീക്ഷയിലും യുവതി പറയുന്നു. ചിലപ്പോള്‍ ആദ്യ ചുവടുതന്നെ വലിയ മാറ്റങ്ങളായിരിക്കും ജീവിതത്തില്‍ കൊണ്ടുവരികയെന്നും പെണ്‍കുട്ടി സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ പറയുന്നു.

ലോട്ടറി അടിച്ച വിവരം പെണ്‍കുട്ടി കുടുംബത്തോട് പങ്കുവച്ചിട്ടില്ല. ഏറ്റവും അടുത്ത സുഹൃത്തിനോട് മാത്രമാണ് ഇക്കാര്യം പറഞ്ഞിട്ടുള്ളത്. സുഹൃത്തിനായി സമ്മാനത്തുകയില്‍ നിന്ന് കുറച്ചുപണം ചെലവാക്കാനും അവര്‍ തീരുമാനിച്ചിട്ടുണ്ട്.

Content Highlights: 19-year-old Emirati woman 'in shock' after winning Dh100,000

dot image
To advertise here,contact us
dot image