അഭിമന്യു ഈശ്വരനും ജയ്സ്വാളും പുറത്ത്; ഇം​ഗ്ലണ്ട് ലയണൽസിനെതിരെ ഇന്ത്യ എ പൊരുതുന്നു

ക്രിസ് വോക്സാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്

dot image

ഇം​ഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ്യോ​ഗിക ടെസ്റ്റിൽ ഇന്ത്യ എ പൊരുതുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ എയ്ക്ക് രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഉച്ചഭഷണത്തിന് പിരിയുമ്പോൾ ഇന്ത്യ എ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 75 റൺസെന്ന നിലയിലാണ്. ഓപണർ യശസ്വി ജയ്സ്വാൾ, ക്യാപ്റ്റൻ അഭിമന്യൂ ഈശ്വരൻ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എയ്ക്ക് നഷ്ടമായത്.

ജയ്സ്വാൾ 17 റൺസെടുത്തും ഈശ്വരൻ 11 റൺസെടുത്തും പുറത്തായി. ക്രിസ് വോക്സാണ് രണ്ട് വിക്കറ്റുകളും വീഴ്ത്തിയത്. 26 റൺസെടുത്ത കെ എൽ രാഹുൽ, 16 റൺസെടുത്ത കരുൺ നായർ എന്നിവരാണ് ക്രീസിലുള്ളത്.

ആദ്യ ടെസ്റ്റ് കളിച്ച ടീമിൽ നിന്ന് അഞ്ച് മാറ്റങ്ങൾ വരുത്തിയാണ് ഇന്ത്യ എ രണ്ടാം മത്സരത്തിന് ഇറങ്ങിയിരിക്കുന്നത്. ഇതിൽ ബാറ്റിങ് നിരയിൽ ഒരു മാറ്റമാണ് വരുത്തിയിരിക്കുന്നത്. ജൂൺ 20ന് ആരംഭിക്കുന്ന ഇം​ഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിൽ ഇടം ലഭിക്കാതിരുന്ന സർഫറാസ് ഖാനെ ഇന്ന് ആരംഭിച്ച മത്സരത്തിൽ നിന്നും ഒഴിവാക്കി. പകരമായി കെ എൽ രാഹുൽ ടീമിലേക്കെത്തി. യശസ്വി ജയ്സ്വാളിനൊപ്പം ഓപണറുടെ റോളിലാണ് രാഹുൽ കളിക്കുന്നത്. ബൗളിങ് വിഭാ​ഗത്തിലാണ് ഇന്ത്യ വലിയ മാറ്റങ്ങൾ വരുത്തിയത്.

Also Read:

ഹർഷ് ദൂബെ, ഹർഷിത് റാണ, മുകേഷ് കുമാർ എന്നിവർ ആദ്യ മത്സരത്തിൽ കളിച്ചിരുന്നെങ്കിലും രണ്ടാം ടെസ്റ്റിൽ നിന്നൊഴിവാക്കി. പകരമായി തനൂഷ് കോട്യാൻ, തുഷാർ ദേശ്പാണ്ഡെ, ഖലീൽ അഹമ്മദ് എന്നിവരാണ് രണ്ടാം ടെസ്റ്റിനുള്ള ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. ആദ്യ മത്സരം സമനിലയിലായിരുന്നു.

Content Highlights: IND A 75/2 at Lunch; Rahul, Nair at crease

dot image
To advertise here,contact us
dot image