

മഞ്ഞുമ്മല്‍ ബോയ്സിനു ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ 'ബാലന്‍: ദി ബോയ്' മികച്ച പ്രതികരണവുമായി തീയേറ്ററുകളില്‍ നിറഞ്ഞോടുന്നു. അഞ്ച് വയസ്സുകാരനായ ഒരു ബാലന്റെയും അവന്റെ അമ്മയുടെയും കഥ പറയുന്ന ചിത്രം ഒരു മിസ്റ്ററി സിനിമയെന്നതിനേക്കാള്‍ കൂടുതലായി, സുരക്ഷിതത്വത്തിനായുള്ള ഒരു അമ്മയുടെയും മകന്റെയും നിരന്തരമായ അന്വേഷണമാണ് കാണിക്കുന്നത്.
വലിയ താരനിരയെയോ സ്റ്റാര്‍ വാല്യുവിനെയോ ഒന്നും ആശ്രയിക്കാതെ കഥ പറയുന്ന ചിത്രം, മൂന്ന് പുതുമുഖ താരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി കൊണ്ടാണ് മുന്‍പോട്ട് പോകുന്നത്. എന്നിട്ടും പ്രേക്ഷകനെ തുടക്കം മുതല്‍ ഒടുക്കം വരെ വൈകാരികമായി ബന്ധിപ്പിക്കാനും, മികച്ചൊരു അനുഭവം പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനും ചിത്രത്തിന് സാധിക്കുന്നുണ്ട് എന്നതാണ് ഏറെ ശ്രദ്ധേയകരമായ ഒരു കാര്യം.
ഹൃദയസ്പര്‍ശിയായ വിധത്തില്‍ കഥ പറയുന്ന ചിത്രം അമ്മ-മകന്‍ ബന്ധത്തിന്റെ ആഴവും, നഷ്ടത്തിന്റെ വേദനയും, തീവ്രമായ പ്രതീക്ഷയുമെല്ലാം അതിമനോഹരമായി തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുണ്ട്. ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണാന്‍ പ്രേക്ഷകരെ പഠിപ്പിക്കുന്ന സിനിമ, വളരെയധികം സത്യസന്ധതയോടെയാണ് കഥ പറയുന്നത്. മികച്ച പ്രകടനങ്ങളും പക്വമായ തിരക്കഥയും സാങ്കേതിക മികവും ചേര്‍ന്ന 'ബാലന്‍: ദി ബോയ്' സമീപകാല മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ അനുഭവങ്ങളിലൊന്നായി മാറുന്നുണ്ട്.
'ജാന്‍.ഇ.മാന്‍', 'മഞ്ഞുമ്മല്‍ ബോയ്‌സ്' എന്നീ വന്‍ വിജയങ്ങള്‍ക്ക് ശേഷം സംവിധായകന്‍ ചിദംബരം ഒരുക്കിയ 'ബാലന്‍ - ദി ബോയ്' ഒരു സംവിധായകന്‍ എന്ന നിലയില്‍ ചിദംബരത്തിന്റെ വളര്‍ച്ച വ്യക്തമാകുന്നുണ്ട്. മനുഷ്യരുടെ വികാരങ്ങള്‍ക്കും ബന്ധങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന ചിദംബരത്തിന്റെ കഥപറച്ചില്‍ ശൈലി, 'ബാലന്‍ - ദി ബോയ്'യിലും ഏറ്റവും മികച്ച രൂപത്തില്‍ തന്നെ കാണാന്‍ സാധിക്കുന്നു.
ചിദംബരത്തിന്റെ ഹാട്രിക് വിജയം തന്നെയായിരിക്കും ബാലന്‍ എന്നാണ് ബോക്‌സ് ഓഫീസ് തെളിയിക്കുന്നത്. ആദ്യ ദിനങ്ങളില്‍ തന്നെ മികച്ച ബുക്കിങ്ങോടെയാണ് ബാലന്‍ മുന്‍പോട്ട് പോകുന്നത്. 'ബാലന്‍ - ദി ബോയ്' വിജയിക്കുന്നതിന്റെ പ്രധാന കാരണം അതിലെ ശക്തമായ കണ്ടെന്റ് തന്നെയാണെന്നാണ് പ്രേക്ഷക നിരൂപക അഭിപ്രായം. താരപ്രഭയെയോ വാണിജ്യ ചേരുവകളെയോ ആശ്രയിക്കാതെ, കഥയുടെയും കഥാപാത്രങ്ങളുടെയും വികാരങ്ങളുടെയും കരുത്തില്‍ മാത്രം പ്രേക്ഷകരെ പിടിച്ചിരുത്താന്‍ പറ്റുന്ന ചിത്രം ഇപ്പോള്‍ ഹൌസ് ഫുള്‍ ആയി നിറഞ്ഞോടാന്‍ തന്നെ കാരണം ചിത്രത്തിന്റെ കഥയും അതോടൊപ്പമുള്ള ആത്മാര്‍ത്ഥമായ അവതരണവും തന്നെയാണ്. കണ്ടെന്റിന് പ്രാധാന്യം നല്‍കുന്ന ചിദംബരത്തിന്റെ അത്തരമൊരു സിനിമാ സമീപനത്തിന്റെ തെളിവ് തന്നെയാണ് ഇപ്പോഴത്തെ ഹൗസ്ഫുള്‍ ആയ ഷോസ്.

ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി വന്ന ഫര്‍സാനയും ആദിശേഷും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. ഒപ്പം അതിഥി വേഷത്തില്‍ എത്തുന്ന ടോവിനോ തോമസും, മുത്തശ്ശി കഥാപാത്രത്തെ അവതരിപ്പിച്ച നടിയും ശ്രദ്ധ നേടുന്നു. ജീന്‍ പോള്‍ ലാലിന്റെ കഥാപാത്രവും പ്രേക്ഷക പ്രശംസ നേടുന്നുണ്ട്. ജിത്തു മാധവന്റെ തിരക്കഥയും ഷൈജു ഖാലിദിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ പ്രധാന ഘടകങ്ങളാണ്. വിശാലമായ ദൃശ്യങ്ങളിലൂടെ കഥാപാത്രങ്ങളുടെ ഒറ്റപ്പെടലും സുരക്ഷിതത്വമില്ലായ്മയും പകര്‍ത്താന്‍ ഛായാഗ്രഹണത്തിന് സാധിക്കുന്നു. സുഷിന്‍ ശ്യാമിന്റെ പശ്ചാത്തല സംഗീതം സിനിമയുടെ വൈകാരികതയെ കൂടുതല്‍ ആഴത്തില്‍ പ്രേക്ഷകരിലേക്ക് എത്തിക്കുന്നുമുണ്ട്. മികച്ച കോണ്‍ടെന്റിലൂടെ അന്താരാഷ്ട്ര തലത്തിലേക്ക് ചിറകു വിരിക്കുന്ന മലയാള സിനിമയെയാണ് 'ബാലന്‍ - ദി ബോയ്'ലൂടെ പ്രേക്ഷകര്‍ക്ക് കാണാന്‍ സാധിക്കുന്നത്.
എഡിറ്റര്‍- വിവേക് ഹര്‍ഷന്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- അജയന്‍ ചാലിശ്ശേരി, കാസ്റ്റിംഗ് ഡയറക്ടര്‍/ എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍ - ഗണപതി, വസ്ത്രാലങ്കാരം - സപ്ന കാജാ റാവുത്തര്‍, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, ആര്‍ട്ട് ഡയറക്ടര്‍- ഇന്ദുലാല്‍ കാവീട്, ഓഡിയോഗ്രഫി - ഷിജിന്‍ മെല്‍വിന്‍ ഹട്ടന്‍, അഭിഷേക് നായര്‍, അസ്സോസിയേറ്റ് പ്രൊഡ്യൂസഴ്‌സ് - സുപ്രീത്, ധവല്‍ ജട്ടാനിയ, പൂജ ഷാ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ദീപക് പരമേശ്വരന്‍, അസ്സോസിയേറ്റ് ഡിറക്ടര്‍സ്- ബിനു ബാലന്‍, എസ് കെ ശ്രീരാഗ്, കളറിസ്റ്റ് - ശ്രീക് വാര്യര്‍, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ് വിഎഫ്എക്‌സ്, സ്റ്റില്‍ ഫോട്ടോഗ്രാഫര്‍- രോഹിത് കെ സുരേഷ്, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍, പബ്ലിസിറ്റി ഡിസൈന്‍- യെല്ലോടൂത്സ്.
Content Highlights: Chidambaram's film Balan the Boy is winning the hearts of the audience