ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേറ്റു; പാലക്കാട് 33കാരന്‍ മരിച്ചു

ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു

ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേറ്റു; പാലക്കാട് 33കാരന്‍ മരിച്ചു
dot image

പാലക്കാട്: പാലക്കാട് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. ജെസിബി കഴുകുന്നതിനിടെ മോട്ടറിൽ നിന്ന് ഷോക്കേറ്റാണ് യുവാവ് മരിച്ചത്. തൃക്കടീരി ബിഇഎം സ്‌കൂളിന് സമീപമാണ് സംഭവം. വീരമംഗലം ഒടുവങ്ങാട്ടില്‍ അബൂബക്കര്‍ സിദ്ധിഖാണ് (33) മരിച്ചത്.

ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. ജെസിബി കഴുകുന്നതിനിടെ മോട്ടറില്‍ നിന്ന് ഷോക്കേല്‍ക്കുകയും സിദ്ധിഖ് കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ചെര്‍പ്പുളശ്ശേരി മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Content Highlights- A 33-year-old man from Palakkad died after receiving an electric shock from a motor while washing a JCB vehicle

dot image
To advertise here,contact us
dot image