'റൺവേട്ടയിൽ മുന്നിലുള്ള ഗിൽ ഇല്ല'; ഐപിഎൽ 2025 ഇലവനെ തിരഞ്ഞെടുത്ത് ഇര്‍ഫാന്‍ പത്താൻ

ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ

dot image

ഐപിഎൽ 2025 സീസൺ അവസാനിച്ചതിന് പിന്നാലെ ഐപിഎല്ലിലെ ഏറ്റവും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ഇര്‍ഫാന്‍ പത്താൻ. ടീമിനെ പ്ലേ ഓഫിലെത്തിച്ചിട്ടും റൺ വേട്ടയിൽ മുന്നിലായിട്ടും ശുഭ്മാന്‍ ഗില്ലിന് അവസരമില്ല എന്നതാണ് പ്രധാന കാര്യം.

ഓപ്പണർ സ്ഥാനത്തേക്ക് പത്താൻ പരിഗണിച്ചേക്കുന്നത് ആർസിബിയുടെ വിരാട് കോഹ്‌ലിയെയും ഗുജറാത്തിന്റെ സായ് സുദര്‍ശനെയുമാണ് ഇര്‍ഫാൻ പത്താന്‍ ഓപ്പണര്‍മാരായി തന്‍റെ ടീമിലെടുത്തത്. ക്യാപ്റ്റനായും നാലാമനായും ശ്രേയസ് അയ്യരെ തെരഞ്ഞെടുത്ത ഇര്‍ഫാന്‍ പത്താൻ അഞ്ചാം നമ്പറില്‍ മുംബൈയുടെ സൂര്യകുമാര്‍ യാദവിനെ ഉള്‍പ്പെടുത്തി. ഹൈദരാബാദിന്‍റെ ഹെന്‍റിച്ച് ക്ലാസനാണ് ടീമിലെ വിക്കറ്റ് കീപ്പര്‍.

ഫിനിഷറായി മുംബൈ ഇന്ത്യൻസിന്‍റെ നമാൻ ദിറിനെയാണ് ഇര്‍ഫാൻ ടീമിലെടുത്ത്. സ്പിന്‍ ഓള്‍ റൗണ്ടറായ ആര്‍സിബിയുടെ ക്രുനാല്‍ പാണ്ഡ്യ ടീമിലെത്തിയപ്പോള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ നൂര്‍ അഹമ്മദും സ്പെഷലിസ്റ്റ് സ്പിന്നറായി ടീമിലെത്തി. ജസ്പ്രീത് ബുംമ്രയെ പ്രധാന പേസറാക്കിയും ജോഷ് ഹേസല്‍വുഡിനെ രണ്ടാം പേസറായും ടീമിലെടുത്തു. പ്രസിദ്ധ് കൃഷ്ണയുമാണ് പത്താന്‍റെ ടീമിലെ പന്ത്രണ്ടാമന്‍.

Content Higlights: Shubhman Gill Excluded As Irfan Pathan Picks His Best 12 Of IPL 2025

dot image
To advertise here,contact us
dot image