
ശ്രീലങ്കൻ പ്രീമിയർ ലീഗിൽ ഒത്തുകളി നടത്തിയതിന് ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് മുൻ താരം സചിത്ര സേനാനായകെക്കെതിരെ ശ്രീലങ്കൻ കോടതി കുറ്റപത്രം ചുമത്തി. അഴിമതി വിരുദ്ധ നിയമപ്രകാരം മാച്ച് ഫിക്സിംഗിന് ഒരു ദേശീയ ക്രിക്കറ്റ് കളിക്കാരനെതിരെ ചുമത്തുന്ന ആദ്യ കുറ്റപത്രമാണിതെന്ന് അറ്റോർണി ജനറൽ വകുപ്പ് അറിയിച്ചു.
2020 ലങ്ക പ്രീമിയർ ലീഗിനിടെഒത്തുകളിക്ക് സഹതാരത്തെ വശീകരിക്കാൻ ശ്രമിച്ചതിനാൻ ശ്രീലങ്കൻ ഓഫ് സ്പിന്നർ സചിത്ര സേനാനായകെയ്‌ക്കെതിരെ ഹംബൻടോട്ട ഹൈക്കോടതി കുറ്റപത്രം സമർപ്പിച്ചത്.. 2023 ൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടിരുന്നു.
2012 നും 2016 നും ഇടയിൽ ശ്രീലങ്കയ്ക്കായി ഒരു ടെസ്റ്റും 49 ഏകദിനങ്ങളും 24 ടി20 അന്താരാഷ്ട്ര മത്സരങ്ങളും കളിച്ച 40 കാരനായ അദ്ദേഹം ആകെ 78 വിക്കറ്റുകൾ വീഴ്ത്തി. 2014 ൽ ശ്രീലങ്കയുടെ ടി20 ലോകകപ്പ് ജേതാക്കളായ ടീമിൽ അംഗമായിരുന്നു. ഐപിഎല്ലിൽ എട്ട് മത്സരങ്ങളാണ് താരം കൊൽക്കത്തയ്ക്ക് വേണ്ടി കളിച്ചിട്ടുള്ളത്.
Content Higlights: Ex-KKR Star Charged For Match-Fixing In Sri Lanka