മരണം ശ്വാസതടസ്സം മൂലമെന്ന് കരുതി; കൊല്ലത്ത് 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം

കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവിന്റെ മരണമാണ് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്

മരണം ശ്വാസതടസ്സം മൂലമെന്ന് കരുതി; കൊല്ലത്ത് 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം
dot image

കൊല്ലം: കൊല്ലം കടയ്ക്കലിൽ 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് ആരോഗ്യവകുപ്പ്. കടയ്ക്കൽ കുറ്റിക്കാട് സ്വദേശി ബൈജുവിന്റെ മരണമാണ് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരിച്ചിരിക്കുന്നത്.

ചൊവ്വാഴ്ച രാത്രിയിലാണ് ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിന് പിന്നാലെ ബൈജു മരിച്ചത്. ഇദ്ദേഹത്തിന് പേവിഷബാധയുടെ ലക്ഷണങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് പേവിഷബാധയെ തുടർന്നാണ് ബൈജുവിന്റെ മരണമെന്ന് സ്ഥിരീകരിച്ചത്. ബൈജുവുമായി ഇടപഴകിയവർ പ്രതിരോധ കുത്തിവെയ്പ്പ് എടുക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്.

Content Highlights: A 44-year-old man died of rabies in Kollam Kadakkal

dot image
To advertise here,contact us
dot image