മാർഷിന്റെ റൺവേട്ട അവസാനിച്ചു; 600 കടന്ന് ഓറഞ്ച് ക്യാപിനായി മത്സരം കടുപ്പിച്ച് കോഹ്‌ലി

ലഖ്‌നൗ പ്ലേ ഓഫിന് യോഗ്യത നേടാത്തതിനാൽ മാർഷിന്റെ റൺ വേട്ട അവസാനിച്ചു

dot image

ഐപിഎല്ലില്‍ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പിനായി പോരില്‍ ആദ്യ സ്ഥാനങ്ങൾ മാറ്റമില്ലാതെ തുടരുന്നു. 679 റണ്‍സ് നേടിയ ഗുജറാത്ത് ടൈറ്റന്‍സിന്റെ സായ് സുദര്‍ശനാണ് പട്ടിക നയിക്കുന്നത്. ഗുജറാത്തിന്റെ തന്നെ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 649 റണ്‍സുമായി രണ്ടാം സ്ഥാനത്തും മുംബൈ ഇന്ത്യന്‍സിന്റെ സൂര്യകുമാര്‍ യാദവ് 40 റണ്‍സുമായി മൂന്നാമതുമാണ്.

627 റൺസുമായി മിച്ചൽ മാർഷാണ് നാലാമത്. ഇന്നലെ ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരെ 67 റൺസ് നേടിയത് മാർഷിന് ഗുണം ചെയ്തു. അതേ സമയം മറ്റുള്ളവരിൽ നിന്ന് ഒരു കുറവ് മത്സരമാണ് മാർഷ് കളിച്ചത്. പരിക്കുമൂലം താരത്തിന് ഒരു മത്സരം നഷ്ടപ്പെട്ടിരുന്നു. ലഖ്‌നൗ പ്ലേ ഓഫിന് യോഗ്യത നേടാത്തതിനാൽ മാർഷിന്റെ റൺ വേട്ട അവസാനിച്ചു.

ഇന്നലെ അർധ സെഞ്ച്വറി നേടിയ കോഹ്‌ലിയും ഓറഞ്ച് പട്ടികയിൽ നേട്ടമുണ്ടാക്കി. 30 പന്തിൽ 54 റൺസ് നേടിയ കോഹ്‌ലി 602 റൺസാണ് ഇതുവരെ നേടിയത്. ഇതോടെ 600 റൺസ് പിന്നിടാനും മുമ്പിലുള്ള സ്ഥാനക്കാരുമായി അകലം കുറക്കാനും താരത്തിനായി.

Content Highlights: top 5 orange cap in ipl 2025 , Virat Kohli

dot image
To advertise here,contact us
dot image