സോഷ്യൽ മീഡിയ താരം കിലി പോളിന്റെ ജീവിതം സിനിമയാകുന്നു; 'മാസായി വാരിയർ' പോസ്റ്റർ പുറത്ത്

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുക

dot image

സോഷ്യൽ മീഡിയാ റീലുകളിലൂടെ മലയാളം ഗാനങ്ങള്‍ക്ക് ലിപ് സിങ്ക് ചെയ്തും നൃത്തം ചെയ്തുമെല്ലാം കേരളത്തിന് സുപരിചിതനാണ് കിലി പോള്‍. ടാന്‍സാനിയക്കാരനായ കിലി പോളിനെ ഉണ്ണിയേട്ടനെന്നാണ് മലയാളികള്‍ സോഷ്യൽ മീഡിയയിൽ സ്‌നേഹപൂര്‍വം വിളിക്കുന്നത്. കേരളത്തിനോടുള്ള സ്നേഹം കിലി പ്രകടിപ്പിക്കാറുമുണ്ട്. ഇപ്പോഴിതാ കിലിയുടെ ജീവിതകഥ സിനിമയാവുകയാണ്. 'മാസായി വാരിയർ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സതീഷ് തൻവിയാണ്. ഒരു ടാൻസാനിയൻ സിനിമാറ്റിക് യാത്ര' എന്ന ടാഗ്‌ലൈനിൽ എത്തുന്ന പോസ്റ്റർ അണിയറക്കാർ പുറത്തിറക്കി.

ഒക്ടോബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ കിലി പോൾ തന്നെയാണ് പ്രധാന വേഷത്തിൽ എത്തുക. ടാൻസാനിയയിലാണ് പ്രധാന ലൊക്കേഷനുകൾ. ഇന്നസെൻ്റ് എന്ന സതീഷ് തൻവി ചിത്രത്തിലും കിലി എത്തുന്നുണ്ട്. കിലിയുടെ ആദ്യ മലയാള സിനിമയാണ് 'ഇന്നസെന്റ്'. മലയാളത്തിന് പുറമേ, മാസായി, ഇംഗ്ലീഷ്, സ്വാഹിലി, സിംഹള, ഫ്രഞ്ച്, പോളിഷ്, സ്പാനിഷ്, ടാഗലോഗ്, ജർമ്മൻ, അറബിക്, ഉസ്ബെക്കിസ്ഥാൻ, ഹിന്ദി, കന്നഡ, തമിഴ്, തെലുങ്ക്, ബംഗാളി, ഉറുദു, ജാപ്പനീസ്, പഷ്തോ, സിന്ധി, ബലൂച്, പഞ്ചാബി തുടങ്ങി 25ലധികം ഭാഷകളിലാണ് ചിത്രം റിലീസിനൊരുങ്ങുന്നത്.

മാറ്റിനി പ്രൈം പ്രൊഡക്ഷൻസ്, തീയേറ്റർ സ്റ്റോറീസ് എന്നീ ബാനറുകളിൽ പ്രിയദർശിനി പി.എം., നജുമുദീൻ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷ ചിത്രം നിർമ്മിക്കുന്നത്. നിഖിൽ എസ് പ്രവീൺ ആണ് ഛായാഗ്രഹണം. പി.വി. ഷാജികുമാർ ആണ് ചിത്രത്തിൻ്റെ തിരക്കഥ ഒരുക്കുന്നത്. കിലി പോളിന് പുറമേ മറ്റ് ടാൻസാനിയൻ താരങ്ങളും ചില ഇന്ത്യൻ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുമെന്ന് നിർമാതാക്കൾ അറിയിച്ചു.

Content Highlights: Social media star Kili Paul's life is being made into a movie

dot image
To advertise here,contact us
dot image