ചൂട് കൂടും, ഖത്തറിൽ പൊടി കാറ്റ്; കടലിൽ പോകുന്നവർക്ക് മുന്നറിയിപ്പ്

ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചകഴിയും വരെ പുറം ജോലികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്‌.

dot image

ദോഹ: ഖത്തറിൽ വേനൽ ചൂട് കടുക്കുന്നു. വെള്ളിയാഴ്ച മുതൽ വടക്ക് പടിഞ്ഞാറൻ കാറ്റ് കനക്കുമെന്ന് മുന്നറിയിപ്പ്. പൊടിക്കാറ്റിനെ തുടർന്ന് ദൂരക്കാഴ്ച കുറയുമെന്നും .അടുത്ത ആഴ്ചയും സമാന കാലാവസ്ഥ തുടരുമെന്നും ഖത്തർ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

കടലിൽ പോകുന്നവർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണം. കാലാവസ്ഥാ മാറ്റം സംബന്ധിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക കേന്ദ്രങ്ങളിൽ നിന്നു മാത്രമേ പിന്തുടരാൻ പാടുള്ളുവെന്നും അധികൃതർ അറിയിച്ചു. വാരാന്ത്യം വരെ ചൂട് കൂടുമെന്നാണ് കഴിഞ്ഞ ദിവസം നൽകിയ മുന്നറിയിപ്പ്. ഖത്തറിൽ ജൂൺ ഒന്ന് മുതൽ ഉച്ചകഴിയും വരെ പുറം ജോലികൾക്ക് നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്‌.

Content Highlights:  Temperatures will rise, dusty winds in Qatar

dot image
To advertise here,contact us
dot image