ഉള്ളി അരിയുമ്പോള്‍ കണ്ണീര് വരുന്നത് ഇതുകൊണ്ടാണ്; കരയാതിരിക്കാന്‍ വഴിയുണ്ട്..

മറ്റൊരു പച്ചക്കറിക്കും ഇല്ലാത്തതും ഉള്ളിക്ക് മാത്രം ഉളളതുമായ ആ പ്രത്യേകത എന്താണെന്ന് നിങ്ങളും ചിന്തിച്ചിട്ടുണ്ടാവുമല്ലോ.

dot image

ഉള്ളി മുറിക്കുമ്പോഴോ അരിയുമ്പോഴോ കണ്ണില്‍നിന്ന് വെള്ളം വരാത്തവര്‍ വിരളമാണ്. മറ്റൊരു പച്ചക്കറിക്കും ഇല്ലാത്തതും ഉള്ളിക്ക് മാത്രം ഉളളതുമായ ആ പ്രത്യേകത എന്താണെന്ന് നിങ്ങളും ചിന്തിച്ചിട്ടുണ്ടാവുമല്ലോ. ഉള്ളി മണ്ണിനടിയില്‍ വളരുന്നതാണ്. അതുകൊണ്ട് കീടങ്ങള്‍ കടിക്കുകയും മറ്റ് ജീവികള്‍ നശിപ്പിക്കുകയും ചെയ്യുന്നതുകൊണ്ട് പ്രകൃതി ഉള്ളിയ്ക്ക് ഒരു പ്രതിരോധ സംവിധാനം നല്‍കിയിട്ടുണ്ട്.

ഉള്ളിയുടെ കോശങ്ങള്‍ അരിയുകയോ മുറിക്കപ്പെടുകയോ ചെയ്യുമ്പോള്‍ ഒരു കൂട്ടം പ്രതിപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും 'സിന്‍- പ്രൊപ്പനേത്തിയന്‍ എസ് ഓക്‌സൈഡ്' എന്ന പുതിയ സംയുക്തം ഉണ്ടാവുകയും ചെയ്യും. ഇത് കണ്ണിലെ ജലപാളിയുമായി കോണ്‍ടാക്ട് ഉണ്ടാകുന്നതോടെ നേരിയ സള്‍ഫ്യൂരിക് ആസിഡ് ഉണ്ടാകും. ഇങ്ങനെയാണ് കണ്ണ് എരിയുന്നത്. ഇത് മനുഷ്യരില്‍ മാത്രമല്ല, മൃഗങ്ങളിലും ഉണ്ടാകുന്നുണ്ട്.

ഉള്ളി അരിയുമ്പോള്‍ കണ്ണില്‍ നിന്ന് വെള്ളം വരാതിരിക്കാന്‍ എന്ത് ചെയ്യാം

ഉളളി തണുപ്പിക്കാം

ഉള്ളി അരിയുന്നതിന് മുന്‍പ് ഏകദേശം 30 മിനിറ്റ് ഫ്രീസറില്‍ വയ്ക്കുക. കാരണം തണുത്തിരിക്കുമ്പോള്‍ രാസ പ്രവര്‍ത്തനത്തിന് കാരണമാകുന്ന എന്‍സൈമുകളുടെ പ്രവര്‍ത്തനം മന്ദഗതിയിലാക്കും.

മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുക

മൂര്‍ച്ചയുള്ള കത്തി ഉപയോഗിക്കുമ്പോള്‍ അത് സൂക്ഷ്മമായി എളുപ്പത്തില്‍ അരിയാനും, അത് രാസ പ്രക്രിയ കുറയ്ക്കുകയും ചെയ്യുന്നു. മൂര്‍ച്ചയില്ലാത്ത കത്തി ഉള്ളിയുടെ കോശങ്ങളെ തകര്‍ക്കുന്നു. ഇത് കൂടുതല്‍ എന്‍സൈമുകളും സള്‍ഫ്യൂരിക് സംയുക്തങ്ങളും പുറത്തുവിടാന്‍ കാരണമാകുന്നു.ഇത് മൂലമാണ് കണ്ണുകളില്‍ നിന്ന് വെള്ളം വരുന്നത്.

നാരങ്ങാനീര് അല്ലെങ്കില്‍ വിനാഗിരി പ്രയോഗം

കട്ടിംഗ് ബോര്‍ഡില്‍ ഒരു തുള്ളി നാരങ്ങാനീരോ വിനാഗിരിയോ പുരട്ടിയ ശേഷം അരിഞ്ഞാല്‍ കട്ടിംഗ് ബോര്‍ഡിലെ PH മാറ്റാന്‍ കഴിയും. ഇത് എന്‍സൈം പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും ഉളളിയുടെ പ്രതിപ്രവര്‍ത്തനം കുറയ്ക്കുകയും ചെയ്യും.

Content Highlights :What to do to prevent your eyes from watering while chopping onions

dot image
To advertise here,contact us
dot image