
ക്വാളിഫയർ വണ്ണിൽ ഇടം നേടാൻ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ജയം അനിവാര്യമായിരുന്ന ലഖ്‌നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ നിരവധി നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. സീസണിൽ ഫോമിലേക്ക് തിരിച്ചുവന്ന റിഷഭ് പന്ത് സെഞ്ച്വറി നേടിയപ്പോൾ എൽ എസ് ജി 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 227 റൺസാണ് നേടിയത്. മിച്ചൽ മാർഷ് 37 പന്തിൽ 67 റൺസും കൂട്ടിച്ചേർത്തു.
മറുപടി ബാറ്റിങ്ങിൽ വിരാട് കോഹ്‌ലിയുടെ അർധ സെഞ്ച്വറിയാണ് ആർസിബിക്ക് അടിത്തറയായത്. തുടർന്ന് രജത് പാട്ടീദാറിന് പകരം ക്യാപ്റ്റൻ റോളിലെത്തിയ ജിതേഷ് ശർമ അടിച്ചുതകർത്തപ്പോൾ ആർസിബി ലക്ഷ്യത്തിലേക്ക് അടുത്തു. എന്നാൽ കോഹ്‌ലിക്ക് ശേഷം ക്രീസിലെത്തിയ മായങ്ക് അഗർവാളുമായി വിജയത്തിലേക്ക് നീങ്ങവേ പതിനേഴാം ഓവറിൽ ദിഗ്‌വേഷ് രാതി ജിതേഷ് ശർമയെ മങ്കാദിംഗ് ചെയ്ത് പുറത്താക്കാൻ നോക്കി.
മായങ്ക് അഗർവാൾ രാതിയുടെ ബോൾ നേടാനൊരുങ്ങവെ ബൗളിങ് എൻഡിൽ റണ്ണപ്പിനായി ക്രീസ് വിട്ട ജിതേഷിനെ രാതി സ്റ്റമ്പിങ് ചെയ്യുകയായിരുന്നു. എന്നാൽ രാതിയുടെ ഔട്ടിനായുള്ള അപ്പീൽ പിൻവലിച്ച് ലഖ്‌നൗ ക്യാപ്റ്റൻ റിഷഭ് പന്ത് സ്‌പോർട് മാൻ സ്പിരിറ്റ് നിലനിർത്തി. അതേ ഓവറിൽ നേരത്തെ രാതി വിക്കറ്റ് നേടി നോട്ട് ബുക്ക് സെലിബ്രേഷൻ നടത്തിയെങ്കിലും പിന്നീട് നോബോൾ ആണെന്ന് കണ്ട് അംപയർ ഔട്ട് പിൻവലിച്ചിരുന്നു.
Celebrate this win but don't forget to laugh on this Digvesh Rathee fckerpic.twitter.com/TcR7RayJBa
— RCB Xtra (@Rcb_Xtra) May 27, 2025
ഏതായാലും ഈ രണ്ട് സന്ദർഭങ്ങളെയും അതിജീവിച്ച ജിതേഷ് ശർമ അവസാന ഓവറിലും അടിച്ചുതകർത്തപ്പോൾ ആർസിബി എട്ട് പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നു. 33 പന്തിൽ ആറ്സിക്‌സറും എട്ട് ഫോറുകളും അടക്കം 85 റൺസാണ് ജിതേഷ് നേടിയത്.
Content Highlights: Digvesh Rathi Wrongly Mankads Jitesh, rishab pant wthdraws appeal