'കൂടുതൽ പഞ്ചാബികളും മറ്റ് ടീമുകളുടെ കൂടെ'; PBKSന് പിന്തുണ അഭ്യർത്ഥിച്ച് അർഷ്ദീപ് സിംഗ്

2014 ന് ശേഷം ആദ്യമായാണ് ടീം പ്ലേ ഓഫിലെത്തുന്നത്

dot image

പഞ്ചാബിൽ നിന്നുള്ളവരാണെങ്കിലും നിരവധി ക്രിക്കറ്റ് ആരാധകർ പഞ്ചാബ് കിങ്സിനെ പിന്തുണക്കുന്നില്ലെന്നും അവർ മറ്റ് ടീമുകളെയാണ് കൂടുതൽ ആഗ്രഹിക്കുന്നതെന്നും പഞ്ചാബ് പേസർ അർഷ്ദീപ് സിംഗ്. റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ ആദ്യ ക്വാളിഫയർ പോരാട്ടത്തിന് ഒരുങ്ങുന്നതിന് മുന്നോടിയായിരുന്നു താരത്തിന്റെ പ്രതികരണം.

'പഞ്ചാബിനെ പിന്തുണക്കാതിരിക്കാൻ പല കാരണങ്ങളുണ്ടാകും. 2014 ന് ശേഷം ആദ്യമായാണ് ടീം പ്ലേ ഓഫിലെത്തുന്നത്. ഇതുവരെയുള്ള നിരാശയാകും പുറത്തുള്ള ടീമിനെ പിന്തുണയ്ക്കാൻ പലരെയും പ്രേരിപ്പിച്ചത്. മികച്ച കളി പുറത്തെടുത്ത സാഹചര്യത്തിൽ വീണ്ടും ആരാധകർ പിന്തുണയുമായി തിരിച്ചെത്തണം, എല്ലാവർക്കും വേണ്ടി ഇത്തവണ നമ്മൾ കപ്പുയർത്തും', അർഷ്ദീപ് കൂട്ടിച്ചേർത്തു.

അതേസമയം മികച്ച പ്രകടനം കാഴ്ചവച്ച് പോയിന്റ് ടേബിളിൽ ഒന്നാമതെത്തിയാണ് പഞ്ചാബ് ഒന്നാം ക്വാളിഫയറിന് യോഗ്യത നേടിയത്. 14 മത്സരങ്ങളിൽ നിന്ന് ഒമ്പത് ജയവുമായി 19 പോയിന്റാണ് നേടിയത്. ഇന്നത്തെ ബെംഗളൂരുവിനെതിരായ ക്വാളിഫയർ വണ്ണിൽ ജയിച്ചാൽ പഞ്ചാബിന് നേരിട്ട് ഫൈനലിലേക്ക് മാർച്ച് ചെയ്യാം. തോറ്റാൽ ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവർ ഏറ്റുമുട്ടുന്ന എലിമിനേറ്ററില്‍ ജയിക്കുന്നവരുമായി രണ്ടാം ക്വാളിഫയറില്‍ ഏറ്റുമുട്ടേണ്ടി വരും. അതിൽ ജയിച്ചാൽ ഫൈനലിലേക്ക് എത്താൻ രണ്ടാമതൊരു ചാൻസ് കൂടിയുണ്ട്.

Content Highlights: Many Punjabis don't support PBKS and prefer other teams: Arshdeep Singh

dot image
To advertise here,contact us
dot image