IPL 2025; ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തിൽ ആർസിബി ലഖ്‌നൗവിനെതിരെ

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയമുൾപ്പെടെ 17 പോയിന്റാണ് ആർസിബിക്കുള്ളത്

dot image

ഐപിഎല്ലിൽ ഇന്ന് അവസാന ലീഗ് പോരാട്ടം. അവസാന ലീഗ് പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്‍റ്സിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ലഖ്‌നൗവിന്‍റെ ഹോം ഗ്രൗണ്ടിലാണ് മത്സരം. ഒന്നാം ക്വാളിഫയറിൽ സ്ഥാനം ലക്ഷ്യമിട്ടാണ് ആർസിബി ഇറങ്ങുന്നത്. പ്ലേ ഓഫിൽ നിന്ന് പുറത്തായ ലഖ്‌നൗ ആശ്വാസ ജയം തേടിയാണ് ഇറങ്ങുന്നത്.

നിലവിൽ 13 മത്സരങ്ങളിൽ നിന്ന് എട്ട് ജയമുൾപ്പെടെ 17 പോയിന്റാണ് ആർസിബിക്കുള്ളത്. ഈ പോയിന്റിൽ മൂന്നാം സ്ഥാനത്താണ് ടീമിപ്പോൾ. ആർസിബിക്ക് മുന്നിലുള്ളത് 18 പോയിന്റുള്ള ഗുജറാത്തും 19 പോയിന്റുള്ള പഞ്ചാബുമാണ്. ഇന്ന് ജയിച്ചാൽ ഗുജറാത്തിനൊപ്പം ആദ്യ രണ്ടിലിടം പിടിക്കാം.

13 മത്സരങ്ങളിൽ നിന്ന് 12 പോയിന്റാണ് ലഖ്‌നൗവിനുള്ളത്. ഇന്ന് ജയിച്ചാൽ നിലവിലുള്ള ഏഴാം സ്ഥാനത്ത് നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി സൺറൈസേഴ്സിനെ പിന്തള്ളി ആറാം സ്ഥാനത്തേക്ക് കടക്കാൻ സാധിക്കും.

Content Highlights: IPL 2025; RCB to face Lucknow in final match of league stage

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us