
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാംപ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് മുന്നില്‍ കൂറ്റന്‍ വിജയലക്ഷ്യം ഉയര്‍ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 278 റണ്‍സ് നേടി. സെഞ്ച്വറി നേടിയ ഹെന്റിച്ച് ക്ലാസന്റെയും അര്‍ധ സെഞ്ച്വറി ട്രാവിസ് ഹെഡിന്റെയും വെടിക്കെട്ട് ബാറ്റിംഗാണ് സണ്‍റൈസേഴ്‌സിന് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്.
Played with 𝐖𝐈𝐋𝐃𝐅𝐈𝐑𝐄 🔥#PlayWithFire | #SRHvKKR | #TATAIPL2025 pic.twitter.com/YZDlKbp7Dt
— SunRisers Hyderabad (@SunRisers) May 25, 2025
വെറും 39 പന്തില്‍ പുറത്താകാതെ 105 റണ്‍സ് നേടിയ ക്ലാസനാണ് സണ്‍റൈസേഴ്‌സിന്റെ ടോപ് സ്‌കോറര്‍. 37 പന്തില്‍ നിന്നാണ് ക്ലാസന്‍ സെഞ്ച്വറി തികച്ചത്. ഐപിഎല്‍ ചരിത്രത്തിലെ മൂന്നാമത്തെ വേഗതയേറിയ സെഞ്ച്വറിയാണ്. ഏഴ് ബൗണ്ടറികളും ഒന്‍പത് സിക്‌സറുകളും അടങ്ങിയതായിരുന്നു ഇന്നിംഗ്‌സ്.
ട്രാവിസ് ഹെഡ് (40 പന്തില്‍ 76), അഭിഷേക് ശര്‍മ്മ (16 പന്തില്‍ 32) എന്നിവര്‍ സണ്‍റൈസേഴ്‌സിന് മികച്ച തുടക്കം നല്‍കി. പവര്‍പ്ലേയില്‍ 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അഭിഷേക് ശര്‍മയെ സുനില്‍ നരെയ്ന്‍ മടക്കിയതിന് പിന്നാലെ വണ്‍ഡൗണായി ക്രീസിലെത്തിയ ക്ലാസന്‍ പിന്നീട് കൊല്‍ക്കത്ത ബോളര്‍മാരെ തലങ്ങും വിലങ്ങും പറത്തുകയും ചെയ്തു.
ഇഷാന്‍ കിഷന്‍ 4 ഫോറും ഒരു സിക്സും സഹിതം 20 പന്തില്‍ 29 റണ്‍സടിച്ചു. അനികേത് വര്‍മ 6 പന്തില്‍ ഓരോ സിക്സും ഫോറും സഹിതം 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. കൊല്‍ക്കത്തക്ക് വേണ്ടി സുനില്‍ നരെയ്ന്‍ രണ്ട് വിക്കറ്റെടുത്തു. വൈഭവ് അറോറ ഒരു വിക്കറ്റെടുത്തു.
IPL 2025, SRH vs KKR: Sunrisers Hyderabad 278/3 (20 overs) vs Kolkata Knight Riders in Delhi