
പഞ്ചാബ് കിംഗ്‌സ് ടീം ഉടമയും ബോളിവുഡ് താരവുമായ പ്രീതി സിന്റയുടെയും ഡല്‍ഹി ക്യാപിറ്റല്‍സ് താരം ഫാഫ് ഡുപ്ലെസിസിന്റെയും ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും പഞ്ചാബ് കിംഗ്‌സും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് ഫാഫും പ്രീതി സിന്റയും തമ്മിലുള്ള ഈ ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. ചിത്രത്തിനെ കുറിച്ചുള്ള ആരാധകരുടെ പ്രതികരണത്തിന് ഫാഫ് നല്‍കിയ രസകരമായ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.
Make it happen 😂🎥🎬
— Faf Du Plessis (@faf1307) May 25, 2025
ചിത്രം വൈറലായതിന് പിന്നാലെ ഇരുവരെയും ഒരുമിച്ച് ഒരു സിനിമയില്‍ കാസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി നിരവധി ആരാധകരാണ് സോഷ്യല്‍ മീഡിയയിലെത്തുന്നത്. 'ആരെങ്കിലും ഫാഫ് ഡുപ്ലെസിസിനെയും പ്രീതി സിന്റയെയും ഒരു സിനിമയില്‍ അഭിനയിപ്പിക്കൂ. ഫാഫിന് നല്ല ആക്ഷന്‍- ഹീറോ വൈബ് ഉണ്ട്. പ്രീതി സിന്റയാണെങ്കില്‍ പ്രായമാകും തോറും വീര്യം കൂടി വരുന്ന വീഞ്ഞ് പോലെയാണ്. ഇരുവരെയും ഒരു സ്‌പോര്‍ട്‌സ് ഡ്രാമയിലോ രാജകീയമായ പ്രണയകഥയിലോ അഭിനയിപ്പിക്കുക. ഈ വിഷ്വല്‍ പെര്‍ഫെക്ഷന്‍ പാഴാക്കിക്കളയരുത്', എന്നാണ് ഒരു ആരാധകന്‍ എക്‌സില്‍ കുറിച്ചത്.
ഈ പോസ്റ്റിന് മറുപടി നല്‍കി ഫാഫ് എത്തുകയും ചെയ്തു. 'ഇത് സംഭവിക്കട്ടെ', എന്നായിരുന്നു ദക്ഷിണാഫ്രിക്കന്‍ ഇതിഹാസതാരം മറുപടിയായി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ഫാഫ് ഡുപ്ലെസിസിന്റെ മറുപടിയും ആവേശത്തോടെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.
Content Highlights:Faf du Plessis' response to fan's suggestion on pic with Preity Zinta