പ്ലേ ഓഫിനൊരുങ്ങുന്ന ആർസിബിക്ക് ആശ്വാസം; ഹേസൽവുഡ് ടീമിൽ തിരിച്ചെത്തി

ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെയാണ് ഹേസൽവുഡ് നാട്ടിലേക്ക് മടങ്ങിയിരുന്നത്.

dot image

നിർണായക പ്ലേ ഓഫ് മത്സരങ്ങൾക്ക് ഒരുങ്ങുന്ന റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആശ്വാസമായി സ്റ്റാർ പേസർ ജോഷ് ഹേസൽവുഡ്
ഇന്ത്യയിൽ തിരിച്ചെത്തി. നേരത്തെ ഹേസൽവുഡിന്റെ ലഭ്യത അനിശ്ചിതത്വത്തിലായിരുന്നു. ലോർഡ്‌സിൽ നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (ഡബ്ല്യുടിസി) ഫൈനലിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി ഐപിഎല്ലിന്റെ ശേഷിക്കുന്ന മത്സരങ്ങൾ അദ്ദേഹം ഒഴിവാക്കിയേക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഇന്ത്യ-പാക് സംഘർഷത്തിന് പിന്നാലെയാണ് ഹേസൽവുഡ് നാട്ടിലേക്ക് മടങ്ങിയിരുന്നത്. നിലവിൽ 10 മത്സരങ്ങളിൽ നിന്ന് 18 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്. നിലവിൽ വിക്കറ്റ് വേട്ടയിൽ നാലാം സ്ഥാനത്താണ്. അതിന് മുമ്പ് തോളിന് പരിക്കേറ്റ താരത്തിന് അവസാന മത്സരം നഷ്ടപ്പെടുകയും ചെയ്തിരുന്നു. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 17 ജയവുമായി നിലവിൽ മൂന്നാം സ്ഥാനത്താണ്. അവസാന മത്സരം ജയിച്ച് ആദ്യ രണ്ട് സ്ഥാനം ഉറപ്പിക്കുകയാണ് ആർസിബിയുടെ ലക്ഷ്യം.

Content Highlights: Big boost for RCB: Josh Hazlewood returns ahead of IPL 2025 playoffs

dot image
To advertise here,contact us
dot image