അഭിമന്യു ഈശ്വരന്‍ നയിക്കും; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം പിടിച്ചില്ല

dot image

ഇംഗ്ലണ്ട് ലയണ്‍സിനെതിരായ ഫസ്റ്റ് ക്ലാസ് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. കാന്റർബറിയിലും നോർത്താംപ്ടണിലും രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്കുള്ള ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അഭിമന്യു ഈശ്വരനാണ് ഇന്ത്യ എ ടീമിനെ നയിക്കുക. ശ്രേയസ് അയ്യര്‍ ടീമില്‍ സ്ഥാനം പിടിച്ചില്ല.

വിക്കറ്റ് കീപ്പറായ ധ്രുവ് ജുറേല്‍ ആണ് വൈസ് ക്യാപ്റ്റൻ. രണ്ടാം മത്സരത്തിന് മുമ്പ് ശുഭ്മാൻ ഗില്ലും സായ് സുദർശനും ടീമിൽ ചേരും. മലയാളി താരമായ കരുണ്‍ നായരും ടീമില്‍ ഇടംപിടിച്ചു.

ഇന്ത്യ എ ടീം: അഭിമന്യു ഈശ്വരന്‍ (ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാള്‍, കരുണ്‍ നായര്‍, ധ്രുവ് ജുറേല്‍ (വൈസ് ക്യാപ്റ്റൻ), നിതീഷ് കുമാര്‍ റെഡ്ഡി, ശര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍, മാനവ് സുത്താര്‍, തനുഷ് കൊട്ടിയാന്‍, മുകേഷ് കുമാര്‍, ആകാശ് ദീപ്, ഹര്‍ഷിത് റാണ, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്, റുതുരാജ് ഗെയ്ക്വാദ്, സര്‍ഫറാസ് ഖാന്‍, തുഷാര്‍ ദേശ്പാണ്ഡെ, ഹര്‍ഷ് ദുബെ, ശുഭ്മാന്‍ ഗില്‍ (രണ്ടാം ടെസ്റ്റ് മാത്രം), സായ് സുദര്‍ശന്‍ (രണ്ടാം ടെസ്റ്റ് മാത്രം)

Content Highlights: Abhimanyu Easwaran to lead India A squad for upcoming tour of England

dot image
To advertise here,contact us
dot image