റെഡ് ബോൾ ക്രിക്കറ്റിനെ പരിഷ്കരിച്ച വ്യക്തി, വിരാട് ഉള്ളതുകൊണ്ടാണ് ടെസ്റ്റ് കണ്ടിരുന്നത്: പ്രീതി സിന്റ

വിരാടില്ലാത്ത ടെസ്റ്റ് ക്രിക്കറ്റ് ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്നും പ്രീതി സിന്റ കുറിച്ചു.

dot image

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ച വിരാട് കോഹ്‌ലിയെ കുറിച്ച് വൈകാരിക പ്രതികരണം പങ്കുവെച്ച് ബോളിവുഡ് നടിയും പഞ്ചാബ് കിങ്സിന്റെ സഹ ഉടമയുമായ പ്രീതി സിന്റ. റെഡ് ബോൾ ക്രിക്കറ്റിനെ പരിഷ്കരിച്ച വ്യക്തിയാണ് വിരാടെന്നും വിരാടെല്ലാം ഉള്ളതുകൊണ്ടാണ് താൻ ടെസ്റ്റ് ക്രിക്കറ്റ് കണ്ടിരുന്നതെന്നും പ്രീതി സിന്റ വ്യക്തമാക്കി. മികവ് തെളിയിക്കാനുള്ള അടങ്ങാത്ത ആവേശവും ക്രിക്കറ്റിനോടുള്ള മറ്റാർക്കുമില്ലാത്ത അഭിനിവേശവും വിരാടിനെ സ്പെഷ്യലാക്കി. വിരാടില്ലാത്ത ടെസ്റ്റ് ക്രിക്കറ്റ് ഇനിയൊരിക്കലും പഴയത് പോലെയാവില്ലെന്നും പ്രീതി സിന്റ കുറിച്ചു.

വാര്‍ത്ത ഏറെ വിഷമത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തത്. ഇന്ത്യയുടെ വെള്ളക്കുപ്പായത്തില്‍ 14 വര്‍ഷത്തെ ഐതിഹാസിക കരിയറിനാണ് വിരാട് ഇന്ന് വിരാമമിട്ടത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ഇന്ത്യയുടെ മുന്‍ നായകന്‍ ആരാധകരെ അറിയിച്ചത്.

ബുദ്ധിമുട്ടിയാണെങ്കിലും കൃത്യമായ തീരുമാനം എടുക്കുന്നുവെന്നാണ് കോഹ്ലി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ടെസ്റ്റ് കരിയറിലേക്ക് ഒരു പുഞ്ചിരിയോടെ മാത്രമാണ് തിരിഞ്ഞുനോക്കാന്‍ കഴിയുകയെന്നും 123 ടെസ്റ്റുകള്‍ നീണ്ട കരിയറില്‍ താന്‍ പൂര്‍ണ തൃപ്തനാണെന്നും കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ എഴുതി.

Content Highlights: Preity Zinta reveals she watched Test cricket mainly for Virat Kohli

dot image
To advertise here,contact us
dot image